Monday, December 18th, 2017

ചിലങ്ക കെട്ടാന്‍ തയ്യാറായി, വരവേല്‍പിന് ഒരുങ്ങുന്നുവെല്‍കം ടു പയ്യന്നൂര്‍

കണ്ണൂര്‍: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം 27 മുതല്‍ ഡിസംബര്‍ ഒന്നുവരെ പയ്യന്നൂരില്‍ നടക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇക്കുറി മേള നടത്തുന്നത്. വിധിനിര്‍ണയത്തിലെ അപാകം പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്. ഉപജില്ലയില്‍ വിധികര്‍ത്താക്കളായവര്‍ ഇത്തവണ ജില്ലാ കലോത്സവത്തിന് ഉണ്ടാകുമോയെന്ന് കണ്ടറിയണം. ഇവരെ സംസ്ഥാന കലോത്സവത്തില്‍ നിന്ന് ഒഴിവാക്കുമെന്നും സൂചനയുണ്ട്. ഗ്രീന്‍ പ്രോട്ടോകോളാണ് മേളയിലുണ്ടാവുക. ഡിസ്‌പോസിബിള്‍ പാത്രങ്ങളും ഗ്ലാസുകളും പൂര്‍ണമായി ഒഴിവാക്കും. പകരം സ്റ്റീല്‍, വസ്തി എന്നിവ ഉപയോഗിക്കും. ഫഌക്‌സുകള്‍ക്ക് പകരം തുണിയില്‍ നിര്‍മ്മിച്ച … Continue reading "ചിലങ്ക കെട്ടാന്‍ തയ്യാറായി, വരവേല്‍പിന് ഒരുങ്ങുന്നുവെല്‍കം ടു പയ്യന്നൂര്‍"

Published On:Nov 25, 2017 | 11:46 am

കണ്ണൂര്‍: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം 27 മുതല്‍ ഡിസംബര്‍ ഒന്നുവരെ പയ്യന്നൂരില്‍ നടക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇക്കുറി മേള നടത്തുന്നത്. വിധിനിര്‍ണയത്തിലെ അപാകം പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്. ഉപജില്ലയില്‍ വിധികര്‍ത്താക്കളായവര്‍ ഇത്തവണ ജില്ലാ കലോത്സവത്തിന് ഉണ്ടാകുമോയെന്ന് കണ്ടറിയണം. ഇവരെ സംസ്ഥാന കലോത്സവത്തില്‍ നിന്ന് ഒഴിവാക്കുമെന്നും സൂചനയുണ്ട്.
ഗ്രീന്‍ പ്രോട്ടോകോളാണ് മേളയിലുണ്ടാവുക. ഡിസ്‌പോസിബിള്‍ പാത്രങ്ങളും ഗ്ലാസുകളും പൂര്‍ണമായി ഒഴിവാക്കും. പകരം സ്റ്റീല്‍, വസ്തി എന്നിവ ഉപയോഗിക്കും. ഫഌക്‌സുകള്‍ക്ക് പകരം തുണിയില്‍ നിര്‍മ്മിച്ച ബാനറുകളും സ്ഥാനം പിടിക്കും. കുട്ടികളെ മണിക്കൂറുകളോളം വെയിലില്‍ നിര്‍ത്തുന്ന ഘോഷയാത്രയും ഉണ്ടാവുമോയെന്ന കാര്യത്തിലും സംശയമാണ്.
ഒമ്പത് വേദികളിലാണ് മത്സരങ്ങള്‍. എല്ലാ വേദികളിലും ശുദ്ധജലത്തിനും സൗകര്യമൊരുക്കുന്നുണ്ട്. മേളയുടെ ഫലം അറിയുന്നതിന് ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് വെബ്‌സൈറ്റില്‍ എന്‍ട്രി ചെയ്യുന്നതിന് സംവിധാനമൊരുക്കും. കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.
വിളംബര ഘോഷയാത്ര ഉച്ചതിരിഞ്ഞ് സെന്റ്‌മേരീസ് ഹൈസ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് ബോയ്‌സ് ഹൈസ്‌കൂളില്‍ സമാപിക്കും. 12331 കുട്ടികളാണ് മത്സരത്തിനെത്തുന്നത്. തിങ്കളാഴ്ച രാവിലെ ബോയ്‌സ് ഹൈസ്‌കൂളില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ യു കരുണാകരന്‍ പതാക ഉയര്‍ത്തും. 10ന് പയ്യന്നൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ എ കെ കൃഷ്ണന്‍ മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കലോത്സവം ഉദ്ഘാടനം ചെയ്യും. സി കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ഡിസംബര്‍ ഒന്നിന് വൈകിട്ട് 5ന് സമാപന സമ്മേളനം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷന്‍ ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിക്കും. പി കെ ശ്രീമതി എം പി സമ്മാനങ്ങള്‍ നല്‍കും. കെ സി ജോസഫ് എം എല്‍ എ സുവനീര്‍ പ്രകാശനം നടത്തും.

LIVE NEWS - ONLINE

  • 1
    1 min ago

    പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

  • 2
    1 hour ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 3
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 4
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 5
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 6
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 7
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 8
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 9
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍