Tuesday, September 18th, 2018

റിസോര്‍ട്ട് നടത്തിപ്പുകാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

പോലീസ് അന്വേഷണം ആരംഭിച്ചു.

Published On:Aug 6, 2018 | 11:00 am

കണ്ണൂര്‍: ആലക്കോട് റിസോര്‍ട്ട് നടത്തിപ്പുകാരന്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാപ്പിമല മഞ്ഞപ്പുല്ലിലെ റിസോര്‍ട്ട് നോക്കിനടത്തുന്ന മാതമംഗലം പെരിങ്ങോം പെടേന സ്വദേശി മാണിയാടന്‍ ഭരത(51)നെയാണ് ഇന്ന് രാവിലെ 7.30ഓടെ മരിച്ച നിലയില്‍ കണ്ടത്.
കഴിഞ്ഞ നാല് വര്‍ഷമായി മാതമംഗത്തെ രമേശന്റെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിനുള്ളിലെ റിസോര്‍ട്ടിന്റെ നടത്തിപ്പുകാരനാണ്. സമീപവാസിയായ സിബിയാണ് വെടിയേറ്റ് കിടക്കുന്ന ഭരതനെ കണ്ടത്. തോക്കും തിരകളും സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കാണുന്നുണ്ട്.
നാല് വര്‍ഷമായി കുടുംബവുമായി ബന്ധമില്ലാത്ത ഇയാളുടെ പേരില്‍ കുടുംബകോടതിയില്‍ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആലക്കോട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഭാര്യ: കമല. രണ്ട് മക്കളുണ്ട്.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    3 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    4 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    7 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    8 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    9 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    9 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    11 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    11 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍