Thursday, November 15th, 2018

റിസര്‍വ് ബാങ്ക് ചതിച്ചു : വിപണി കൂപ്പുകുത്തി

ന്യുഡല്‍ഹി : റിപ്പോ,റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. വാര്‍ത്ത പുറത്തു വന്നയുടന്‍ ഓഹരി വിപണി ഇടിഞ്ഞു. പണപ്പെരുപ്പം കൂടിയ സാഹചര്യത്തില്‍ നിരക്കുകള്‍ കുറക്കുന്നത് വീണ്ടും പണപ്പെരുപ്പം കൂട്ടുമെന്നതാണ് നിലവിലുള്ള നിരക്ക് തുടരാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. റിപ്പോ നിരക്ക് നിലവിലെ എട്ടു ശതമാനമായും കരുതല്‍ ധനാനുപാത നിരക്ക് 4.47 ശതമാനമായും തുടരും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഗണ്യമായി ഇടിഞ്ഞ സാഹചര്യത്തില്‍ പലിശ നിരക്ക് അര ശതമാനം വരെ … Continue reading "റിസര്‍വ് ബാങ്ക് ചതിച്ചു : വിപണി കൂപ്പുകുത്തി"

Published On:Jun 18, 2012 | 7:41 am

ന്യുഡല്‍ഹി : റിപ്പോ,റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. വാര്‍ത്ത പുറത്തു വന്നയുടന്‍ ഓഹരി വിപണി ഇടിഞ്ഞു. പണപ്പെരുപ്പം കൂടിയ സാഹചര്യത്തില്‍ നിരക്കുകള്‍ കുറക്കുന്നത് വീണ്ടും പണപ്പെരുപ്പം കൂട്ടുമെന്നതാണ് നിലവിലുള്ള നിരക്ക് തുടരാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. റിപ്പോ നിരക്ക് നിലവിലെ എട്ടു ശതമാനമായും കരുതല്‍ ധനാനുപാത നിരക്ക് 4.47 ശതമാനമായും തുടരും.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഗണ്യമായി ഇടിഞ്ഞ സാഹചര്യത്തില്‍ പലിശ നിരക്ക് അര ശതമാനം വരെ കുറക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകുമെന്നായിരുന്നു പ്രതീക്ഷ. വളര്‍ച്ചാ നിരക്കിനെ പ്രോത്സാഹിപ്പിക്കുന്നതിനേക്കാള്‍ പണപ്പെരുപ്പം ചെറുക്കുകയാണ് പ്രധാനമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവു പറഞ്ഞു. യൂറോസോണ്‍ പ്രതിസന്ധി ആശങ്കാജനമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവ് വന്നതോടെ ഏപ്രിലില്‍ പലിശ നിരക്ക് കുറച്ചിരുന്നു.

വായ്പാ അവലോകന നയം പുറത്തിറങ്ങിയതോടെ ഓഹരി വിപണി തിരിച്ചടി നേരിടുകയാണ്. രാവിലെ 135 പോയിന്റ് ഉയര്‍ന്ന സൂചിക 250 പോയിന്റ് താഴ്ന്ന് 16850ല്‍ എത്തി. നിഫ്റ്റി 31 പോയിന്റ് താഴ്ന്ന് 5,108ലുമാണ് വ്യാപാരം തുടരുന്നത്.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    9 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    9 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    14 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി