Thursday, October 18th, 2018

പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; റീ പോളിംഗ് ആരംഭിച്ചു

19 ജില്ലകളിലായി 568 ബൂത്തുകളിലാണ് റീപോളിംഗ്, വ്യാഴാഴ്ചയാണ് ഫല പ്രഖ്യാപനം.

Published On:May 16, 2018 | 11:32 am

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ റീ പോളിംഗ് ആരംഭിച്ചു. 19 ജില്ലകളിലായി 568 ബൂത്തുകളിലാണ് റീപോളിംഗ്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് വരെയാണ്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് വ്യാപക ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് റീപോളിംഗ്. മുര്‍ഷിദാബാദില്‍ 63 ഇടങ്ങളിലും കുച്ച്‌ബെഹാര്‍ 52, പടിഞ്ഞാറന്‍ മിഡ്‌നാപൂരില്‍ 28, ഹൂഗ്ലിയില്‍ പത്തും ഇടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വ്യാഴാഴ്ചയാണ് ഫല പ്രഖ്യാപനം.
അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് 12 പേര്‍ കൊല്ലപ്പെട്ടു. ബോംബേറും തീവെപ്പുമുള്‍പ്പെടെയുള്ള അക്രമങ്ങളില്‍ അമ്പതിലേറെപ്പേര്‍ക്കു പരിക്കേറ്റു.

 

LIVE NEWS - ONLINE

  • 1
    11 hours ago

    ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമമുണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലോക്നാഥ് ബെഹ്റ

  • 2
    13 hours ago

    ശബരിമല കര്‍മസമിതിയും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

  • 3
    14 hours ago

    ശബരിമലയില്‍ നാളെ നിരോധനാജ്ഞ

  • 4
    17 hours ago

    നിലക്കലില്‍ സംഘര്‍ഷം; കല്ലേറ്, പോലീസ് ലാത്തിവീശി

  • 5
    18 hours ago

    പ്രതിഷേധക്കാരെ അറസ്റ്റ്ചെയ്ത് നീക്കി; മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം

  • 6
    19 hours ago

    നാഥനില്ലാ സമരത്തിന് ആളെകൂട്ടേണ്ട ബാധ്യത യോഗത്തിനില്ല: വെള്ളാപ്പള്ളി

  • 7
    21 hours ago

    ശബരിമല: സുഗമമായ ദര്‍ശനത്തിന് സൗകര്യമൊരുക്കണം

  • 8
    21 hours ago

    പമ്പയില്‍ സംഘര്‍ഷം

  • 9
    23 hours ago

    സന്നിധാനത്തെത്തിയ ആരോഗ്യവകുപ്പ് വനിതാ ഉദ്യോഗസ്ഥരെ പരിശോധിച്ചു