പത്തനംതിട്ട: വാടക വീട്ടില്‍ ചാരായം വാറ്റിയ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. പെരിങ്ങനാട് അമ്മകണ്ടകര പ്രകാശ് ഭവനില്‍ പ്രമോദ്(31), നൂറനാട് ഒളവക്കാട് സുകൃതാലയം വീട്ടില്‍ രാജേന്ദ്രന്(57) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരില്‍നിന്ന് 15.5 ലിറ്റര്‍ ചാരായം, 105 ലിറ്റര്‍ കോട, വാറ്റുപകരണങ്ങള്‍, 800 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. തൂവയൂര്‍ വടക്ക് മണക്കാല ചിറ്റാണിമുക്കില്‍ ഇരുനിലവീട് വാടകയ്ക്കെടുത്താണ് ഇവര്‍ ചാരായം വാറ്റ് നടത്തിക്കൊണ്ടിരുന്നത്. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ.ചന്ദ്രപാലനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അടൂരില്‍ … Continue reading "വാടക വീട്ടില്‍ ചാരായ വാറ്റ്; രണ്ടുപേര്‍ അറസ്റ്റില്‍"