Thursday, September 19th, 2019

ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഡീസല്‍ കാറുകളെ പിന്‍വലിക്കാനൊരുങ്ങി റെനോ

ആഗോളതലത്തില്‍ പല മോഡലുകളുടെയും ഡീസല്‍ വകഭേദങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ഇറക്കുന്നില്ല

Published On:Sep 3, 2019 | 9:19 am

ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വിലിക്കാന്‍ ഒരുങ്ങുകയാണെന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയും. പുതിയ ബിഎസ് VI ലേക്ക് എഞ്ചിനെ മാറ്റുന്നതിനൊപ്പം മറ്റു സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടെ ഡീസല്‍ വാഹനങ്ങള്‍ക്ക് പ്രെട്രോള്‍ കാറുകളെക്കാള്‍ മൂന്ന് ലക്ഷം രൂപയില്‍ അധികം ചിലവ് വരും. ഇത് ഉപഭോക്താവിനെ ഡീസല്‍ കാറുകള്‍ വാങ്ങുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതോടെ ചിലവ് കൂട്ടി ഡീസല്‍ കാറുകള്‍ വിപണിയില്‍ എത്തിച്ചാലും അത് കൂടുതല്‍ തകര്‍ച്ച് തന്നെ വിപണിക്ക് സമ്മാനിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. അതിനൊപ്പം തന്നെ പുതിയ ഡീസല്‍ കാറുകളുടെ വില്‍പ്പന തടയുന്നതിനുള്ള സര്‍ക്കാരിന്റെ കടുത്ത നിലപാട് വ്യവസായത്തിന് കനത്ത പ്രഹരമാണ് നല്‍കിയത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഗുരുഗ്രാമിലെ തങ്ങളുടെ ഡീസല്‍ എന്‍ജിന്‍ അസംബ്ലി പ്ലാന്റ് അടച്ചു പൂട്ടുകയും ചെയ്തു. ഇതോടെ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച ആദ്യത്തെ വാഹന നിര്‍മ്മാതാക്കായി മാരുതി സുസുക്കി. ആഗോളതലത്തില്‍ പല മോഡലുകളുടെയും ഡീസല്‍ വകഭേദങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ഇറക്കുന്നില്ല.

LIVE NEWS - ONLINE

  • 1
    23 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 2
    24 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    33 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 4
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 5
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 6
    1 hour ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 7
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 8
    2 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

  • 9
    2 hours ago

    വിശാഖപട്ടണത്ത് 414 കിലോ കഞ്ചാവ് പിടികൂടി