Tuesday, September 25th, 2018

യുവാവിനെ വധിക്കാന്‍ ശ്രമം; ഏഴ് പേര്‍ പിടിയില്‍

കൊല്ലം: പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് തിരികെ വന്ന യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴ് പേര്‍ പിടിയിലായി. മത്സ്യത്തൊഴിലാളിയായ യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരായ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ആദിനാട് തെക്ക്, കരിച്ചാലില്‍ തെക്കതില്‍ അഖില്‍, ആദിനാട് തെക്ക്, കിഴക്കേ വാലില്‍ തെക്കത്തില്‍ രഞ്ജു, ആദിനാട് തെക്ക്, തെക്കശ്ശേരില്‍ പുത്തന്‍വീട്ടില്‍ കണ്ണന്‍, ആദിനാട്, ജിത്തുഭവനത്തില്‍ സുജിത്, ആലുംകടവ്, കൊല്ലംതറയില്‍ അഖില്‍ബാബു, ആലുംകടവ് അരുണ്‍ ഭവനത്തില്‍ അരുണ്‍, നമ്പരുവികാല, കൃഷ്ണ നിവാസ്, സാമുവേല്‍ എന്നിവരാണ് … Continue reading "യുവാവിനെ വധിക്കാന്‍ ശ്രമം; ഏഴ് പേര്‍ പിടിയില്‍"

Published On:Aug 29, 2018 | 8:03 am

കൊല്ലം: പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് തിരികെ വന്ന യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴ് പേര്‍ പിടിയിലായി. മത്സ്യത്തൊഴിലാളിയായ യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരായ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ആദിനാട് തെക്ക്, കരിച്ചാലില്‍ തെക്കതില്‍ അഖില്‍, ആദിനാട് തെക്ക്, കിഴക്കേ വാലില്‍ തെക്കത്തില്‍ രഞ്ജു, ആദിനാട് തെക്ക്, തെക്കശ്ശേരില്‍ പുത്തന്‍വീട്ടില്‍ കണ്ണന്‍, ആദിനാട്, ജിത്തുഭവനത്തില്‍ സുജിത്, ആലുംകടവ്, കൊല്ലംതറയില്‍ അഖില്‍ബാബു, ആലുംകടവ് അരുണ്‍ ഭവനത്തില്‍ അരുണ്‍, നമ്പരുവികാല, കൃഷ്ണ നിവാസ്, സാമുവേല്‍ എന്നിവരാണ് പിടിയിലായത്. തിരുവോണ ദിവസമാണ് സംഘം ആലപ്പാട് കാക്കതുരുത്ത് തൈമൂട്ടില്‍ ചിന്തു പ്രദീപിനെയാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ചിന്തു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ സംബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി എസിപി ബിനോദ്, സിഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ മഹേഷ് പിള്ള, ഉമറുള്‍ ഫറൂക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ 308, 3 22,326,324,323, 294 ബി, 143,144,147 എന്നീ വകുപ്പുകള്‍ പ്രകാരം വധശ്രമം ഉള്‍പ്പടെയുള്ളവയ്ക്കാണ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

LIVE NEWS - ONLINE

  • 1
    4 mins ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 2
    1 hour ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 3
    1 hour ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 4
    3 hours ago

    ശശി എംഎല്‍എക്കെതിരെ അന്വേഷണം പൂര്‍ത്തിയായി; നടപടി ഉണ്ടായേക്കും

  • 5
    13 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 6
    15 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 7
    15 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 8
    20 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 9
    20 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…