Friday, January 18th, 2019

ബസില്‍നിന്നും പണം തട്ടിയെടുത്തയാള്‍ റിമാന്‍ഡില്‍

കോട്ടയം: തലയോലപ്പറമ്പ് ബസിലെ യാത്രക്കാരില്‍നിന്നും പണം തട്ടിയെടുത്ത ആളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൊച്ചി പനയത്തുള്ളി പനക്കപ്പറമ്പില്‍ വീട്ടില്‍ ഷാഹുല്‍ ഹമീദിനെ(48) യാണ് യാത്രക്കാര്‍ പിടികൂടിയത്. ചുരുട്ടിക്കൂട്ടിയ നിലയിലുള്ള 42000 രൂപയും പോലീസ് കണ്ടെടുത്തു. കോട്ടയത്ത്‌നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ചിറയില്‍ ബസിലാണ് സംഭവം. വിവിധ ബസുകളില്‍ യാത്ര ചെയ്തിരുന്ന പലരുടെയും പണം നഷ്ടപ്പെട്ടതായി ബസിനുള്ളില്‍ സംസാരമുണ്ടായി. ഇതിനിടയില്‍ വരിക്കാംകുന്ന് സ്‌റ്റോപ്പില്‍ രണ്ട്‌പേര്‍ ഇറങ്ങി. ഇവര്‍ പോക്കറ്റടിക്കാരാണെന്ന് തോന്നുന്നതായി ബസ്ജീവനക്കാരന്‍ മറ്റൊരു യാത്രക്കാരനോട് പറയുന്നത് കേട്ട് ബസില്‍നിന്നിറങ്ങിയ … Continue reading "ബസില്‍നിന്നും പണം തട്ടിയെടുത്തയാള്‍ റിമാന്‍ഡില്‍"

Published On:Jun 27, 2018 | 8:05 am

കോട്ടയം: തലയോലപ്പറമ്പ് ബസിലെ യാത്രക്കാരില്‍നിന്നും പണം തട്ടിയെടുത്ത ആളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൊച്ചി പനയത്തുള്ളി പനക്കപ്പറമ്പില്‍ വീട്ടില്‍ ഷാഹുല്‍ ഹമീദിനെ(48) യാണ് യാത്രക്കാര്‍ പിടികൂടിയത്. ചുരുട്ടിക്കൂട്ടിയ നിലയിലുള്ള 42000 രൂപയും പോലീസ് കണ്ടെടുത്തു. കോട്ടയത്ത്‌നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ചിറയില്‍ ബസിലാണ് സംഭവം. വിവിധ ബസുകളില്‍ യാത്ര ചെയ്തിരുന്ന പലരുടെയും പണം നഷ്ടപ്പെട്ടതായി ബസിനുള്ളില്‍ സംസാരമുണ്ടായി. ഇതിനിടയില്‍ വരിക്കാംകുന്ന് സ്‌റ്റോപ്പില്‍ രണ്ട്‌പേര്‍ ഇറങ്ങി. ഇവര്‍ പോക്കറ്റടിക്കാരാണെന്ന് തോന്നുന്നതായി ബസ്ജീവനക്കാരന്‍ മറ്റൊരു യാത്രക്കാരനോട് പറയുന്നത് കേട്ട് ബസില്‍നിന്നിറങ്ങിയ രണ്ടുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് ഒരാളെ പിടികൂടി. മറ്റേ ആള്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ ഷാഹുല്‍ ഹമീദിനെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 2
    3 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 3
    3 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 4
    4 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 5
    4 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 6
    4 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 7
    5 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

  • 8
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല

  • 9
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല