Friday, February 22nd, 2019

മുഹമ്മയില്‍ യുവതിയുടെ മരണം; പ്രതികള്‍ റിമാന്‍ഡില്‍

ആലപ്പുഴ: മുഹമ്മയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെ റിമാന്‍ഡ് ചെയ്തു. തണ്ണീര്‍മുക്കം 12-ാം വാര്‍ഡ് വാരണം പുത്തേഴത്ത് വെളിയില്‍ ഷബിന്‍(32), ഇയാളുടെ മാതാവ് ഐഷ(53) എന്നിവരെയാണു റിമാന്‍ഡ് ചെയ്തത്. ഷബിന്‍ ആലപ്പുഴ സബ് ജയിലിലും ഐഷ മാവേലിക്കര ജയിലിലുമാണ്. ചേര്‍ത്തല നഗരസഭ 30-ാം വാര്‍ഡില്‍ കുറ്റിപ്പുറത്ത് ചിറയില്‍ കുഞ്ഞുമോന്റെ മകള്‍ തസലിയെയാണു(22) കഴിഞ്ഞ ദിവസം അന്‍ഷാദിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു … Continue reading "മുഹമ്മയില്‍ യുവതിയുടെ മരണം; പ്രതികള്‍ റിമാന്‍ഡില്‍"

Published On:Jun 21, 2018 | 8:05 am

ആലപ്പുഴ: മുഹമ്മയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെ റിമാന്‍ഡ് ചെയ്തു. തണ്ണീര്‍മുക്കം 12-ാം വാര്‍ഡ് വാരണം പുത്തേഴത്ത് വെളിയില്‍ ഷബിന്‍(32), ഇയാളുടെ മാതാവ് ഐഷ(53) എന്നിവരെയാണു റിമാന്‍ഡ് ചെയ്തത്. ഷബിന്‍ ആലപ്പുഴ സബ് ജയിലിലും ഐഷ മാവേലിക്കര ജയിലിലുമാണ്. ചേര്‍ത്തല നഗരസഭ 30-ാം വാര്‍ഡില്‍ കുറ്റിപ്പുറത്ത് ചിറയില്‍ കുഞ്ഞുമോന്റെ മകള്‍ തസലിയെയാണു(22) കഴിഞ്ഞ ദിവസം അന്‍ഷാദിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു ചേര്‍ത്തല ഡിവൈഎസ്പി പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം ഈ കേസിലെ മറ്റു പ്രതികളെ സംരക്ഷിക്കാന്‍ പോലീസില്‍ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    20 mins ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 2
    2 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 3
    4 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 4
    5 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 5
    6 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 6
    7 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 7
    8 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 8
    8 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 9
    9 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി