Thursday, January 17th, 2019

റിമാന്റ്; അമ്മയും പെണ്‍മക്കളും ആത്മഹത്യക്ക് ശ്രമിച്ചു

പത്തനംതിട്ട: കോടതി റിമാന്റ് ചെയ്തതിനെത്തുടര്‍ന്ന് അമ്മയും രണ്ട് പെണ്‍മക്കളും കോടതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നാണ് സംഭവം. കോയിപ്രം സ്വദേശികളായ അമ്മയും മക്കളുമാണ് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോടതിയുടെ മുകളിലത്തെ നിലയില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയല്‍വാസിയുമായി ഉണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കോയിപ്രം പോലീസാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. കോടതിയില്‍ എത്തിച്ച മൂന്നുപേരെയും മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോടതിയില്‍ നിന്ന് … Continue reading "റിമാന്റ്; അമ്മയും പെണ്‍മക്കളും ആത്മഹത്യക്ക് ശ്രമിച്ചു"

Published On:Oct 26, 2013 | 1:13 pm

പത്തനംതിട്ട: കോടതി റിമാന്റ് ചെയ്തതിനെത്തുടര്‍ന്ന് അമ്മയും രണ്ട് പെണ്‍മക്കളും കോടതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നാണ് സംഭവം. കോയിപ്രം സ്വദേശികളായ അമ്മയും മക്കളുമാണ് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോടതിയുടെ മുകളിലത്തെ നിലയില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയല്‍വാസിയുമായി ഉണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കോയിപ്രം പോലീസാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. കോടതിയില്‍ എത്തിച്ച മൂന്നുപേരെയും മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് കോടതി വരാന്തയില്‍നിന്ന് ഇവര്‍ ചാടാന്‍ ശ്രമിച്ചത്. അകമ്പടിയായി വന്ന രണ്ട് വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ ഇവരെ തടയുകയായിരുന്നു. പിന്നീട് കൂടുതല്‍ പോലീസ് എത്തി ഇവരെ പത്തനംതിട്ട ജയിലിലേക്ക് മാറ്റി.

LIVE NEWS - ONLINE

  • 1
    11 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    12 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    15 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    15 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    18 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    18 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    20 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    20 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    20 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം