Thursday, April 25th, 2019

ഇന്നസെന്റിനെതിരെ ആഞ്ഞടിച്ച് റീമയും വിനയനും

കൊച്ചി: അമ്മ പ്രസിഡന്റ് ഇന്നസെന്റ് വിവാദ പരാമര്‍ശങ്ങള്‍ തുടരുന്നതിനിടെ ഫെയ്‌സ്ബുക്കിലൂടെ ഞ്ഞടിച്ച് നടി റീമ കല്ലിങ്കില്‍. അവസരങ്ങള്‍ക്കായി കിടക്ക പങ്കിടേണ്ട അവസ്ഥയുണ്ടെന്ന ചില നടിമാരുടെ അഭിപ്രായവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മോശക്കാരാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടിവരുമെന്ന ഇന്നസെന്റിന്റെ പ്രസ്താവനക്കെതിരെയാണ് റീമയുടെ പ്രതികരണം. ജോലിക്കു വേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നത് പുരുഷനും കുറ്റക്കാരിയാകുന്നത് സ്ത്രീയുമാണെന്ന് റീമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അധികാരം കൊണ്ട് നിങ്ങള്‍ അന്ധരാകുമ്പോഴാണ് അവകാശം ലംഘിക്കപ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് പത്രസമ്മേളനം നടത്തേണ്ടി വരുന്നത്. എന്നെങ്കിലും ഈ അവസ്ഥ മാറും. … Continue reading "ഇന്നസെന്റിനെതിരെ ആഞ്ഞടിച്ച് റീമയും വിനയനും"

Published On:Jul 6, 2017 | 11:50 am

കൊച്ചി: അമ്മ പ്രസിഡന്റ് ഇന്നസെന്റ് വിവാദ പരാമര്‍ശങ്ങള്‍ തുടരുന്നതിനിടെ ഫെയ്‌സ്ബുക്കിലൂടെ ഞ്ഞടിച്ച് നടി റീമ കല്ലിങ്കില്‍. അവസരങ്ങള്‍ക്കായി കിടക്ക പങ്കിടേണ്ട അവസ്ഥയുണ്ടെന്ന ചില നടിമാരുടെ അഭിപ്രായവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മോശക്കാരാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടിവരുമെന്ന ഇന്നസെന്റിന്റെ പ്രസ്താവനക്കെതിരെയാണ് റീമയുടെ പ്രതികരണം.
ജോലിക്കു വേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നത് പുരുഷനും കുറ്റക്കാരിയാകുന്നത് സ്ത്രീയുമാണെന്ന് റീമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അധികാരം കൊണ്ട് നിങ്ങള്‍ അന്ധരാകുമ്പോഴാണ് അവകാശം ലംഘിക്കപ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് പത്രസമ്മേളനം നടത്തേണ്ടി വരുന്നത്. എന്നെങ്കിലും ഈ അവസ്ഥ മാറും. സ്ത്രീകളെ അംഗീകരിക്കാത്ത ഒരു സംവിധാനത്തിന്റെ ഭാഗമാണ് നിങ്ങളെന്നോര്‍ക്കുമ്പോള്‍ എവിടെ നിന്ന തുടങ്ങണമെന്ന് അറിയില്ലെന്നും റീമയുടെ പോസ്റ്റില്‍ പറയുന്നു.
ഇന്നസെന്റിനെ രൂക്ഷമായി വിമര്‍ശിച്ച് വിനയനും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ഒന്നും അറിയാത്ത ആളെപ്പോലെ താങ്കള്‍ പൊട്ടന്‍കളിക്കരുതെന്ന് കുറിപ്പില്‍ പറയുന്നു. സിനിമാ രംഗത്തെ അപചയങ്ങള്‍ തുറന്നു പറഞ്ഞ പണ്‍കുട്ടികളെ അപമാനിച്ച താങ്കള്‍ തികഞ്ഞ സ്ത്രീ വിരോധിയാണ്. ഇത് വിളിച്ചുപറയുന്നതിന് മുകേഷിനെ വിട്ട് തന്നെ വിരട്ടരുത്. കോമഡി കളിച്ച് എല്ലായിടത്തും രക്ഷപ്പെടാനാകില്ലെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിനയിന്‍ പരിഹസിക്കുന്നു.

LIVE NEWS - ONLINE

  • 1
    10 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    11 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    14 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    16 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    20 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം