Saturday, September 22nd, 2018

സെല്ലുലാര്‍ കണക്ഷനോടുകൂടിയ ലാപ്‌ടോപ്പുമായി റിലയന്‍സ് ജിയോ എത്തുന്നു

ഇതു സംബന്ധിച്ച് അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍ കോമുമായി റിലയന്‍സ് ജിയോ ചര്‍ച്ച നടത്തി

Published On:Apr 13, 2018 | 9:37 am

റിലയന്‍സ് ജിയോയുടെ ഇനി ലാപ്ടോപ്പുമായി വരുന്നു. ഇതു സംബന്ധിച്ച് അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍ കോമുമായി റിലയന്‍സ് ജിയോ ചര്‍ച്ച നടത്തി. സെല്ലുലാര്‍ കണക്ഷനോടുകൂടിയ വിന്‍ഡോസ് 10 ലാപ് ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കാനാണ് റിലയന്‍സിന്റെ പദ്ധതി. 4ജി ഫീച്ചര്‍ഫോണിന് വേണ്ടി ക്വാല്‍കോമും ജിയോയും നിലവില്‍ സഹകരിച്ചു വരുന്നുണ്ട്.
തങ്ങള്‍ ജിയോയുമായി ഈ വിഷയം സംസാരിച്ചതായി ക്വാല്‍കോം ടെക്നോളജീസ് പ്രൊഡക്റ്റ് മാനേജ്മെന്റ് സീനിയര്‍ ഡയറക്ടര്‍ മിഗ്വേല്‍ ന്യൂണ്‍സ് പറഞ്ഞു. കൂടാതെ ഇന്ത്യന്‍ കമ്പനിയായ സ്മാര്‍ട്രോണും സെല്ലുലാര്‍ കണക്റ്റിവിറ്റിയോടുകൂടിയുള്ളതും ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 835 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നതുമായ ലാപ് ടോപ്പുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ സെല്ലുലാര്‍ സൗകര്യത്തോടുകൂടിയുള്ള ലാപ്ടോപ്പുകള്‍ പുറത്തിറക്കുന്നതിനായി എച്ച്പി, അസൂസ്, ലെനോവോ തുടങ്ങിയ കമ്പനികളുമായി ക്വാല്‍കോം സഹകരിച്ച് വരുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    5 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    7 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    10 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    10 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    10 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    12 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    12 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    12 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള