Saturday, April 20th, 2019

റിലീസിന് പിന്നാലെ രജനി ചിത്രം കാലയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍

സ്ട്രീമിംഗിന് ഒരാള്‍ അറസ്റ്റില്‍

Published On:Jun 7, 2018 | 9:20 am

ചെന്നൈ: റിലീസിന് പിന്നാലെ രജനീകാന്ത് ചിത്രം കാലയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. പുലര്‍ച്ചെ 5.28നാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തായത്.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷമുള്ള രജനിയുടെ ആദ്യ ചിത്രമാണിത്. തമിഴ്‌നാട്ടില്‍ മാത്രം 700 തിയറ്ററുകളിലാണ് ചിത്രത്തിന്റെ റിലീസ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ധനുഷാണ്.
തുത്തുക്കുടിയില്‍ വെടിവെപ്പിലേക്ക് നയിച്ചത് സമരത്തില്‍ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണെന്ന രജനീകാന്തിന്റെ വിവാദ നിലപാടുകള്‍ സിനിമയെ ദോഷകരമായി ബാധിച്ചേക്കും. പതിവില്‍ നിന്ന് വിപരീതമായി ടിക്കറ്റ് വില്‍പനയും മന്ദഗതിയിലാണ്.
കര്‍ണാടയില്‍ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കാല റിലീസ് ചെയ്യുന്ന തിയറ്ററുകള്‍ക്ക് പോലീസ് സുരക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.
അതിനിടെ സിംഗപ്പൂരില്‍ വച്ച് ചിത്രം ഫെയ്‌സ്ബുക്കിലൂടെ ലൈവ് സ്ട്രീമിംഗ് നടത്തിയ പ്രവീണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ ഇന്നാണ് ചിത്രത്തിന്റെ റിലീസ് എങ്കില്‍, തലേദിവസം തന്നെ സിംഗപ്പൂര്‍, ദുബായി എന്നിവിടങ്ങളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. റിലീസ് ദിവസം തന്നെ ചിത്രം ചോര്‍ന്നതില്‍ നടനും നടികര്‍ സംഘം മേധാവിയുമായ വിശാല്‍ പതിഷേധം രേഖപ്പെടുത്തി.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    3 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    3 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    5 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    5 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    6 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും