Friday, September 21st, 2018

മോഹന്‍ലാലിന്റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് റീത്ത് വെച്ചു

പ്രതിഷേധവുമായി ആരാധകര്‍

Published On:Jun 29, 2018 | 12:32 pm

കൊച്ചി:  നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഗേറ്റിന് മുന്നില്‍ റീത്ത് വെച്ചു. അമ്മക്ക് ആദരാഞ്ജലികള്‍ എന്നെഴുതിയ ബോര്‍ഡുകളുമായി എത്തിയ പ്രവര്‍ത്തകര്‍ താരത്തിന്റെ വീട് ഉപരോധിച്ചു. പിന്നീട് പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു
അതേസമയം, വിഷയത്തില്‍ മോഹന്‍ലാലിനെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. മോഹന്‍ലാലിന് പിന്തുണയുമായി തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ മോഹന്‍ലാല്‍ ആരാധകര്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മോഹന്‍ലാലിനെതിരെ അനാവശ്യ വിവാദങ്ങളുണ്ടാക്കി കുപ്രചാരണങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇക്കൂട്ടരുടെ നിലപാട്.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മഹിളാ കോണ്‍ഗ്രസും കൊച്ചിയില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരും മോഹന്‍ലാലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. മോഹന്‍ലാല്‍ സിനിമകളുടെ ചിത്രീകരണം തടയുമെന്നും എ.ഐ.വൈ.എഫ് പ്രഖ്യാപിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    28 mins ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    1 hour ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    3 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    4 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    7 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    11 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    11 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    12 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി