Sunday, September 23rd, 2018

സ്‌ട്രെസ് കുറയ്ക്കാന്‍

വ്യായാമത്തിന് സമ്മര്‍ദ്ദവും ഡിപ്രെഷനും കുറയ്ക്കാന്‍ കഴിയും

Published On:Jun 1, 2018 | 9:00 am

ഇന്ന് സമൂഹത്തതില്‍ ഏവരും നേരിടുന്ന പ്രശ്‌നമാണ് സ്‌ട്രെസ് അഥവാ സമ്മര്‍ദ്ദം. തിരക്കേറിയ ജീവിതശൈലി തന്നെയാണ് ഇത് കാരണമാവുന്നതും. സ്‌ട്രെസ് നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. ആരോഗ്യത്തെ കാര്യമായി ബാധിക്കും. താങ്ങാന്‍ പറ്റാത്തതിന് അപ്പുറമാകുമ്പോള്‍ അത് പ്രെഷര്‍ സ്ട്രെസ് ആയി മാറും. അതിനാല്‍ തന്നെ സ്‌ട്രെസിനെ നമുക്ക് നേരിടണം.
തിരക്കേറിയ ജീവിതത്തില്‍ ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്, സമയമില്ല എന്ന കാരണത്താല്‍. എന്നാല്‍ ഇവ സ്‌ട്രെസിന് കാരണമാവുന്നു ഒപ്പം ആരോഗ്യത്തിന് ദോഷവും. അതിനാല്‍ ഭക്ഷണം കൃത്യമായിരിക്കണം, പ്രത്യേകിച്ച് പ്രഭാത ഭക്ഷണം. പോഷക ഗുണമുള്ള ആഹാരങ്ങള്‍ കഴിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. കൂടുതല്‍ കലോറി ഉള്ളതും കൊഴുപ്പ് അടങ്ങിയതുമായ ഭക്ഷണം സമ്മര്‍ദ്ദം ഉണ്ടാക്കും.
വ്യായാമത്തിന് സമ്മര്‍ദ്ദവും ഡിപ്രെഷനും കുറയ്ക്കാന്‍ കഴിയും. അതിനാല്‍ രാവിലെ വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തുക. ജോഗിംങ്, നീന്തല്‍ എന്നിവ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. മനസ് ശാന്തമാക്കാന്‍ ശ്രമിക്കുക. അതിനാല്‍ പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കുക. നല്ലതുപോലെ ഉറങ്ങണം. കൃത്യമായി 8 മണിക്കൂര്‍ ഉറങ്ങുക. മനസിലെ വിഷമങ്ങള്‍ എല്ലാം മാറ്റിവച്ച് ഉറങ്ങാന്‍ ശ്രമിക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് കിടക്കയില്‍ കിടന്ന് വിശ്രമിക്കുക. പാട്ട് കേള്‍ക്കുന്നത് നല്ലത്. എന്നാല്‍, അമിത നേരം ഉറങ്ങരുത്.

LIVE NEWS - ONLINE

  • 1
    12 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    14 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    16 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    18 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    19 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    20 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി