Friday, July 20th, 2018

അമിത വിശപ്പ് പ്രശ്‌നമാണോ?

ചില ഭക്ഷണങ്ങള്‍ കഴിച്ച് അമിത വിശപ്പിനെ ഇല്ലാതാക്കാം

Published On:Apr 13, 2018 | 9:08 am

അമിത വിശപ്പ് വളരെയദികം ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. എന്തെങ്കിലും കഴിച്ച് കുറച്ച് കഴിയുമ്പോള്‍ വീണ്ടും വിശക്കാന്‍ തുടങ്ങുക, എത്രകഴിച്ചിട്ടും വിശപ്പ് മാറുന്നില്ല അങ്ങനെ പല പ്രശ്‌നങ്ങളും. വിശപ്പ് കൂടിയാല്‍ അത് ആരോഗ്യപ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് തന്നെയാണ് വിശപ്പിന്റെ പ്രധാന ഭീഷണിയും. ഇത് പിന്നീട് തടി വര്‍ദ്ധിക്കുന്നതിനും അനാരോഗ്യത്തിനും കാരണമാകുന്നു. തടി കുറയ്ക്കാന്‍ കഷ്ടപ്പെടുമ്പോഴും വിശപ്പ് കുറയ്ക്കാന്‍ കഴിയാത്തത് വലിയ പ്രശ്‌നമാണ്. അതിനാല്‍ വിശപ്പാണ് ആദ്യം നിയന്ത്രിക്കേണ്ടത്. അതുകൊണ്ട് തന്നെ വിശപ്പിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ആരോഗ്യവും തടിയും ശ്രദ്ധിക്കാം. ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അമിത വിശപ്പിനെ ഇല്ലാതാക്കാം.
തൈര് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് മികച്ചതാണ്. ഇതിലുള്ള കാല്‍സ്യത്തിന്റെ കലവറ വിശപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ഓട്സ് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഈ ധാന്യത്തില്‍ അടങ്ങിയിട്ടുണ്ട്. അമിത വിശപ്പിനെ ഇല്ലാതാക്കി തടി കുറക്കുന്നതിനും ഓട്സ് മുന്നിലാണ്. കുക്കുമ്പര്‍ സാലഡ് ആരോഗ്യത്തിനും അമിത വിശപ്പ് കുറക്കുന്നതിനും സഹായിക്കുന്ന ഒന്നാണ്. അതിനാല്‍ എന്നും കുക്കുമ്പര്‍ സാലഡ് കഴിക്കുന്നത് നല്ലതാണ്.
പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് പോപ് കോണ്‍. ചോളമാണ് പോപ് കോണ്‍. ഇതൊരു ധാന്യമാണ് എന്നതു കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്ലതാണ്. കൂടാതെ, പോപ് കോണ്‍ കഴിക്കുന്നത് നമ്മുടെ വിശപ്പിനെ കുറക്കുന്നു. ആരോഗ്യം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ അമിതമായി ഉപയോഗിക്കരുത്.
ഒലീവ് ഓയില്‍ കൊണ്ടും നമുക്ക് അമിത വിശപ്പെന്ന വില്ലനെ ഇല്ലാതാക്കാം. ഒലീവ് ഓയിലില്‍ ഉള്ള വിറ്റാമിന്‍ ഇ ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് അമിത വിശപ്പിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും ഒരു സ്പൂണ്‍ വീതം കഴിച്ചാല്‍ മതി. ഇത് അമിതവിശപ്പിനെ ഇല്ലാതാക്കുന്നു.

LIVE NEWS - ONLINE

  • 1
    12 mins ago

    മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്; സി.ബി.ഐക്ക് വിടണമെന്ന ഹരജി തള്ളി

  • 2
    17 mins ago

    മാരുതി സുസുക്കി ആള്‍ട്ടോയുടെ ടാക്സി പതിപ്പ് ഉടന്‍ വരും

  • 3
    19 mins ago

    ലോക്‌സഭയില്‍ ബല പരീക്ഷണം

  • 4
    46 mins ago

    മോദി കേരള ജനതയെ അപമാനിച്ചു: വിഎം സുധീരന്‍

  • 5
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 6
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 7
    2 hours ago

    റിയാദില്‍ വേനല്‍ ഉത്സവത്തിന് തടുക്കമായി

  • 8
    2 hours ago

    ഹോക്കിയില്‍ ഇന്ത്യക്ക് ജയം

  • 9
    3 hours ago

    സെയ്ഫ് അലിഖാനും മകള്‍ സാറയും ഒന്നിക്കുന്നു