Saturday, September 22nd, 2018

‘റെഡ്മി നോട്ട് ഫൈവ് പ്രോ’ ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് വരുന്നു

ജൂണ്‍ 29 മുതല്‍ അപ്‌ഡേറ്റ് ലഭിച്ച് തുടങ്ങുമെന്നാണ് കമ്പനി പറയുന്നത്

Published On:Jun 27, 2018 | 1:23 pm

ഷവോമി റെഡ്മി നോട്ട് ഫൈവ് പ്രോയ്ക്ക് ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് വരുന്നു. ട്വിറ്റര്‍ വഴിയാണ് ഷവോമി ഇക്കാര്യം അറിയിച്ചത്. ആന്‍ഡ്രോയിഡ് ഓറിയോ അടിസ്ഥാനപ്പെടുത്തിയുള്ള എം ഐ യു ഐ 9.5 അപ്‌ഡേറ്റ് ആണ് ഫോണില്‍ ലഭിക്കുക. ഘട്ടം ഘട്ടമായാണ് അപ്‌ഡേറ്റുകള്‍ ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ 29 മുതല്‍ അപ്‌ഡേറ്റ് ലഭിച്ച് തുടങ്ങുമെന്നാണ് കമ്പനി പറയുന്നത്. അന്ന് ലഭിച്ചില്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ അപ്‌ഡേറ്റ് ലഭിക്കും. മികച്ച ഇരട്ട ക്യാമറ, 4ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, 6 ഇഞ്ച് സ്‌ക്രീന്‍ എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷവോമി റെഡ്മി നോട്ട് 5 പ്രോ ഇന്ത്യയില്‍ പുറത്തിറക്കിയത്. നാളെയാണ് ഫോണിന്റെ അടുത്ത വില്‍പന. ചൈനയില്‍ ചുവപ്പ് നിറത്തില്‍ റെഡ്മി നോട്ട് 5 പ്രോ പുറത്തിറക്കും എന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    6 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    9 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    12 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    12 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    12 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    14 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    14 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    14 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള