Sunday, July 21st, 2019

ഷവോമിയുടെ റെഡ്മി 6 സെപ്റ്റംബര്‍ അഞ്ചിന് ഇന്ത്യയിലേക്ക്

റെഡ്മി 6, റെഡ്മി 6 പ്രോ, റെഡ്മി 6എ എന്നീ ഫോണുകളാണ് ചൈനയ്ക്ക് പിന്നാലെ ഇന്ത്യയിലും കമ്പനി അവതരിപ്പിക്കുന്നത്

Published On:Sep 1, 2018 | 8:38 am

ഷവോമിയുടെ റെഡ്മി 6 സെപ്റ്റംബര്‍ അഞ്ചിന് ഇന്ത്യയിലേക്ക്. കമ്പനിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറായ മനുകുമാര്‍ ജെയിന്‍ ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം. റെഡ്മി 6, റെഡ്മി 6 പ്രോ, റെഡ്മി 6എ എന്നീ ഫോണുകളാണ് ചൈനയ്ക്ക് പിന്നാലെ ഇന്ത്യയിലും കമ്പനി അവതരിപ്പിക്കുന്നത്.
5.45 ഇഞ്ച് ഡിസ്പ്ലേയോടുകൂടെ ഇറങ്ങുന്ന റെഡ്മി 6 രണ്ട് വ്യത്യസ്ത സ്പെസിഫിക്കേഷനില്‍ ലഭ്യമാണ്. 3 ജിബി അല്ലെങ്കില്‍ 4 ജിബി റാം, 32 ജിബി, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയേഷനുകളില്‍ ലഭിക്കും. 12 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയുള്ളതാണ് ഫോണ്‍
5.45 ഇഞ്ച് ഡിസ്പ്ലേയോടുകൂടെ തന്നെ ഇറങ്ങുന്ന റെഡ്മി 6എയില്‍ 13 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയാണുള്ളത്. 2 ജിബി അല്ലെങ്കില്‍ 3 ജിബി റാം, 16 ജിബി, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയേഷനുകളില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3000 എം.എ.എച്ച് ബാറ്ററിയാണുള്ളത്.
5.84 ഇഞ്ച് എല്‍.സി.ഡി ഡിസ്പ്ലേയോടുകൂടെ ഇറങ്ങുന്ന റെഡ്മി 6പ്രോയില്‍ 12 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയാണുള്ളത്. സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍ കരുത്തു പകരുന്ന 6പ്രോയില്‍ 4000 എം.എ.എച്ച് ബാറ്ററിയാണുള്ളത്. 3 ജിബി റാം 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയോടൊപ്പം പുറത്തിറങ്ങുന്ന ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ് ഓറിയോയാണ്.

LIVE NEWS - ONLINE

  • 1
    32 mins ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 2
    4 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 3
    8 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 4
    9 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 5
    11 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 6
    12 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 7
    24 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 8
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 9
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു