Thursday, September 19th, 2019

റിയല്‍മി 5, റിയല്‍മി 5 പ്രോ സ്മാര്‍ട്ഫോണുകള്‍ ഓഗസ്റ്റ് 20 ന് എത്തും

10000 രൂപയില്‍ താഴെ വിലയുള്ള ആദ്യ ക്വാഡ് ക്യാമറ സ്മാര്‍ട്ഫോണ്‍ ആണ് റിയല്‍മി. റിയല്‍മി 5ന് ഇന്ത്യയില്‍ 10000 രൂപയില്‍ താഴെയാവും വില

Published On:Aug 19, 2019 | 2:15 pm

റിയല്‍മിയുടെ ഏറ്റവും പുതിയ റിയല്‍മി 5, റിയല്‍മി 5 പ്രോ സ്മാര്‍ട്ഫോണുകള്‍ ഓഗസ്റ്റ് 20 നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. നാല് ക്യാമറകളുമായെത്തുന്ന സ്മാര്‍ട്ഫോണാണിത്. 10000 രൂപയില്‍ താഴെ വിലയുള്ള ആദ്യ ക്വാഡ് ക്യാമറ സ്മാര്‍ട്ഫോണ്‍ ആണ് റിയല്‍മി എന്നും മാധവ് ഷേത്ത് പറയുന്നു. റിയല്‍മി 5ന് ഇന്ത്യയില്‍ 10000 രൂപയില്‍ താഴെയാവും വില.
ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ 48 എംപി ക്വാഡ് ക്യാമറ സ്മാര്‍ട്ഫോണ്‍ ആണ് റിയല്‍മി 5 പ്രോ. ശക്തിയേറിയ ഒരു ക്വാല്‍കോം പ്രൊസസര്‍ ചിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക് ആദ്യമായി അവതരിപ്പിക്കപ്പെടുമെന്നും മാധവ് ഷേത്ത് പറഞ്ഞു.
ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയാണുണ്ടാവുക. റിയല്‍മി 5 ല്‍ 48 എംപി ക്യാമറയ്ക്ക് പകരം 16 എംപി ക്യാമറയുള്‍പ്പെടുന്ന ക്വാഡ് ക്യാമറ സംവിധാനമാണുണ്ടാവുക.

LIVE NEWS - ONLINE

  • 1
    1 hour ago

    ഓണം ബംബര്‍ നറുക്കെടുത്തു

  • 2
    3 hours ago

    പാലാരിവട്ടം അഴിമതി; മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായേക്കും

  • 3
    6 hours ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 4
    6 hours ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 5
    7 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 6
    7 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 7
    7 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 8
    7 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 9
    8 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്