Friday, September 21st, 2018

സിനിമയില്‍ സൂര്യ, യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയനായകന്‍ ബിശ്വജിത്ത്..!

ട്രെയിനില്‍ വച്ച് താന്‍ കണ്ടുമുട്ടിയ പെണ്‍കുട്ടിയെ കണ്ടെത്താനായി 4000 പോസ്റ്ററുകളാണ് ഇയാള്‍ പതിപ്പിച്ചത്

Published On:Sep 3, 2018 | 11:16 am

ട്രെയിനില്‍ വച്ച് കണ്ട് ഇഷ്ടം തോന്നിയ പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ അന്ന് ധരിച്ച അതേ വേഷവും ഗിറ്റാറും കൊണ്ട് അമേരിക്കയില്‍ പോയ സൂര്യയുടെ കഥാപാത്രം ആരും മറന്നിട്ടുണ്ടാവില്ല. ‘വാരണം ആയിരം’ എന്ന സിനിമയിലെ ഈ പ്രണയരംഗം ഏവരും നെഞ്ചിലേറ്റിയതാണ്. എന്നാല്‍ ഇതതരത്തില്‍ ഒരു സംഭവം ജീവിതത്തില്‍ നടന്നാലോ. സൂര്യയെ പോലെ ഒരു പ്രണയ നായകന്‍ യഥാര്‍ത്ഥ ജാവിതത്തിലും, കൊല്‍ക്കത്തക്കാരന്‍ ചെറുപ്പക്കാരന്‍.
ബിശ്വജിത് പഠാര്‍ എന്ന ചെറുപ്പക്കാരനാണ് യഥാര്‍ത്ഥ ജീവിതത്തിലെ സൂപ്പര്‍ കാമുകന്‍. ട്രെയിനില്‍ വച്ച് താന്‍ കണ്ടുമുട്ടിയ പെണ്‍കുട്ടിയെ കണ്ടെത്താനായി 4000 പോസ്റ്ററുകളാണ് ഇയാള്‍ പതിപ്പിച്ചത്. അതും കോന്നഗര്‍ മുതല്‍ ബാലി വരെ ആറുകിലോമീറ്റര്‍. ഇതുകൂടാതെ തന്റെ പ്രണയം തുറന്നു പറയുന്ന ഏഴുമിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രവും ബിശ്വജിത്ത് നിര്‍മിച്ചു. തന്റെ ഫോണ്‍ നമ്പറും ഷോര്‍ട് ഫിലിമിന്റെ ലിങ്കും, പെണ്‍കുട്ടിയെ കണ്ട ദിവസമുള്ള വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോയും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്.
എനിക്കറിയാം ഞാന്‍ ചെയ്യുന്നത് അല്പം വട്ടാണെന്ന്. പക്ഷെ എനിക്കൊന്നും വേറെ ചെയ്യാനില്ല. അത് ആദ്യ ദര്‍ശനത്തിലെ പ്രണയമായിരുന്നു. അവളെ എന്റെ മനസ്സില്‍ നിന്നും ഇറക്കി വിടാന്‍ എനിക്കാവുന്നില്ല ബിശ്വജിത് പറഞ്ഞു. ജൂലൈ 23നാണ് ബിശ്വജിത്ത് തന്റെ സ്വപ്നനായികയെ അദ്ദേഹം ട്രെയിനില്‍ വച്ച് കാണുന്നത്. തന്റെ എതിര്‍വശത്ത് ഇരിക്കുന്ന പെണ്‍കുട്ടിയുമായി ആദ്യകാഴ്ചയില്‍ തന്നെ ഇയാള്‍ പ്രണയത്തിലായി. എന്നാല്‍, ആ ഒരു ട്രെയിന്‍യാത്രയ്ക്ക് ശേഷം അവളെ കാണാന്‍ സാധിച്ചില്ല. പെണ്‍കുട്ടിയെ വീണ്ടും കാണുമ്പോള്‍ തിരിച്ചറിയാനായി ആദ്യം കണ്ട ദിവസം ധരിച്ച അതേ ടീഷര്‍ട്ടും ധരിച്ച് നിത്യവും ഓഫീസില്‍ ജോലികള്‍ക്ക് ശേഷം കോന്നഗര്‍ സ്റ്റേഷനില്‍ ബിശ്വജിത്ത് കാത്തു നില്‍ക്കും.
എനിക്ക് അവളെ അപമാനിക്കണമെന്നോ അവളെ എന്തെങ്കിലും പ്രശ്നത്തിലേക്ക് തള്ളിവിടണമെന്നോ ആഗ്രഹമില്ല. ഞാന്‍ ഇതെല്ലം ചെയ്യുന്നത് അവളെ കണ്ടെത്താന്‍ ആണെന്ന് അവള്‍ അറിയണം അവള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ അവള്‍ എന്നെ വിളിക്കണം അതിന് വേണ്ടിയാണ് ബിശ്വജിത്ത് പറയുന്നു. കൊല്‍ക്കത്തയില്‍ സര്‍ക്കാര്‍ ജീവനക്കാരനായ ഇരുപത്തിയൊന്‍പതുകാരനായ ബിശ്വജിത്ത്.

LIVE NEWS - ONLINE

 • 1
  2 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 2
  3 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 3
  3 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 4
  4 hours ago

  പെട്രോളിന് ഇന്നും വില കൂടി

 • 5
  4 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

 • 6
  4 hours ago

  ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

 • 7
  6 hours ago

  തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

 • 8
  6 hours ago

  കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

 • 9
  7 hours ago

  മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച