Thursday, July 18th, 2019

സിഖ് കൂട്ടക്കൊല : ടൈറ്റ്‌ലര്‍ക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ന്യൂഡല്‍ഹി : 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ നടപടികള്‍ തുടരണമെന്ന് സുപ്രീംകോടതി. കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയ സി ബി ഐ നടപടി കോടതി റദ്ദാക്കുകയും ചെയ്തു. 1984 നവംബര്‍ ഒന്നിന് ഉത്തര ഡല്‍ഹിയിലെ പുല്‍ബംഗഷ് ഗുരുദ്വാരയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട കേസുകളിലാണ് ടൈറ്റ്‌ലര്‍ക്കെതിരെ ഹരജി സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ 2007ല്‍ ടൈറ്റ്‌ലറെ കേസന്വേഷിച്ച സി ബി ഐ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിനെതിരെ 2009ല്‍ കൊല്ലപ്പെട്ടവരിലൊരാളുടെ വിധവയായ ലക്‌വീന്ദര്‍ കൗര്‍ സി ബി ഐ കോടതിയെ … Continue reading "സിഖ് കൂട്ടക്കൊല : ടൈറ്റ്‌ലര്‍ക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്"

Published On:Apr 10, 2013 | 10:28 pm

ന്യൂഡല്‍ഹി : 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ നടപടികള്‍ തുടരണമെന്ന് സുപ്രീംകോടതി. കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയ സി ബി ഐ നടപടി കോടതി റദ്ദാക്കുകയും ചെയ്തു.

1984 നവംബര്‍ ഒന്നിന് ഉത്തര ഡല്‍ഹിയിലെ പുല്‍ബംഗഷ് ഗുരുദ്വാരയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട കേസുകളിലാണ് ടൈറ്റ്‌ലര്‍ക്കെതിരെ ഹരജി സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ 2007ല്‍ ടൈറ്റ്‌ലറെ കേസന്വേഷിച്ച സി ബി ഐ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിനെതിരെ 2009ല്‍ കൊല്ലപ്പെട്ടവരിലൊരാളുടെ വിധവയായ ലക്‌വീന്ദര്‍ കൗര്‍ സി ബി ഐ കോടതിയെ സമീപിച്ചു. രണ്ടു സുപ്രധാന സാക്ഷികളുടെ മൊഴി സി ബി ഐ രേഖപ്പെടുത്തിയില്ലെന്നു ഹരജിക്കാരി ആരോപിച്ചിരുന്നു. പുല്‍ബംഗഷ് ഗുരുദ്വാര കേസ് തള്ളാന്‍ സി ബി ഐ മനപൂര്‍വം ശ്രമിച്ചെന്നും ഹരജിക്കാരി ആരോപിച്ചിരുന്നു.
എന്നാല്‍ സംഭവ ദിവസം ടൈറ്റ്‌ലര്‍ തീന്‍മൂര്‍ത്തി ഭവനിലായിരുന്നെന്നും ടൈറ്റ്‌ലര്‍ക്കെതിരെ തെളിവില്ലെന്നും കാട്ടി സി ബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സി ബി ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി കോടതി ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെ ലഖ്‌വിന്ദര്‍ കൗര്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ നടപടികള്‍ തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളത്.
കലാപത്തില്‍ മൂവായിരത്തോളം സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു. ടൈറ്റ്‌ലര്‍ക്കു പുറമെ സജ്ജന്‍കുമാര്‍, എച്ച് കെ എല്‍ ഭഗത്ത് എന്നിവര്‍ക്കെതിരെയും ആരോപണമുണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    5 mins ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 2
    7 mins ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 3
    53 mins ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 4
    60 mins ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 5
    1 hour ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 6
    2 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 7
    2 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 8
    2 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 9
    3 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി