Friday, April 26th, 2019

ആര്‍ ബി ഐ വായ്പാ നയം പ്രഖ്യാപിച്ചു: നിരക്കുകളില്‍ മാറ്റമില്ല

        ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് വാര്‍ഷിക വായ്പാ നയം പ്രഖ്യാപിച്ചു. ആര്‍ ബി ഐ നടത്തിയ പണവായ്പാ നയ അവലോകനത്തില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. റിപ്പോ നിരക്ക് 8ഉം റിവേഴ്‌സ് റിപ്പോ നിരക്ക് 7 ശതമാനമായി തുടരും കരുതല്‍ ധാനുപാത നിരക്കില്‍ മാറ്റമില്ല. ജനുവരിയില്‍ അവതരിപ്പിച്ച വായ്പാ നയത്തില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ച് 8 ശതമാനമാക്കിയിരുന്നു. ബാങ്ക് നിരക്കുകളിലും കരുതല്‍ ധനാനുപാത നിരക്കിലും മാറ്റമില്ല. റിപ്പോ നിരക്ക് എട്ട് … Continue reading "ആര്‍ ബി ഐ വായ്പാ നയം പ്രഖ്യാപിച്ചു: നിരക്കുകളില്‍ മാറ്റമില്ല"

Published On:Apr 1, 2014 | 12:13 pm

RBI

 

 

 

 

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് വാര്‍ഷിക വായ്പാ നയം പ്രഖ്യാപിച്ചു. ആര്‍ ബി ഐ നടത്തിയ പണവായ്പാ നയ അവലോകനത്തില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. റിപ്പോ നിരക്ക് 8ഉം റിവേഴ്‌സ് റിപ്പോ നിരക്ക് 7 ശതമാനമായി തുടരും കരുതല്‍ ധാനുപാത നിരക്കില്‍ മാറ്റമില്ല. ജനുവരിയില്‍ അവതരിപ്പിച്ച വായ്പാ നയത്തില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ച് 8 ശതമാനമാക്കിയിരുന്നു. ബാങ്ക് നിരക്കുകളിലും കരുതല്‍ ധനാനുപാത നിരക്കിലും മാറ്റമില്ല. റിപ്പോ നിരക്ക് എട്ട് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 7 ശതമാനത്തിലും തുടരും. രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റതിനുശേഷം മൂന്ന് തവണ വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം അഞ്ച് ശതമാനത്തില്‍ താഴെ നില്‍ക്കുന്നതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപത്തിന്റെ തോത് ഉയര്‍ന്നതും രൂപ കരുത്താര്‍ജ്ജിച്ചതും ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വേകിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    3 mins ago

    സിനിമാ ചിത്രീകരണത്തിനിടെ നടി രജിഷക്ക് പരിക്ക്

  • 2
    8 mins ago

    രാജസ്ഥാന് മിന്നും ജയം

  • 3
    20 mins ago

    ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • 4
    12 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 5
    13 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 6
    14 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 7
    17 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 8
    19 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 9
    21 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല