Friday, October 19th, 2018

റാസിക്ക് പാക്കിസ്ഥാനില്‍ വിലക്ക്

പാക്കിസ്ഥാനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പാക് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്.

Published On:May 15, 2018 | 8:44 am

ആലിയ ഭട്ടിനെ നായികയാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത റാസി എന്ന ചിത്രത്തിന് പാക്കിസ്ഥാനില്‍ വിലക്ക്. പാക് സൈനികോദ്യോഗസ്ഥനെ വിവാഹം ചെയ്ത ഇന്ത്യന്‍ യുവതി പിന്നീട് ഇന്ത്യന്‍ ചാരയായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതയാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമ പാക്കിസ്ഥാനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പാക് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞതത്രെ. ഹരീന്ദര്‍ സിക്കയുടെ കോളിംഗ് സെഹ്മത് എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.
ഇതേ കാരണത്താല്‍ തന്നെ പാക്കിസ്ഥാനിലെ വിതരണക്കാരും ചിത്രത്തോട് മുഖം തിരിച്ചിരുന്നു. അതേസമയം ഇത് ഒരു യുദ്ധചിത്രമല്ലെന്നും വ്യക്തിബന്ധങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും റാസിയില്‍ അഭിനയിച്ച നടന്‍ വിക്കി കൗശല്‍ ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    പഞ്ചാബില്‍ ട്രെയിന്‍ ഇടിച്ച് 50 പേര്‍ മരിച്ചു

  • 2
    4 hours ago

    ശബരിമലയിലെ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി

  • 3
    5 hours ago

    ആര്‍എസ്എസിന്റെ അജണ്ട മനസ്സിലാക്കാതെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ചെന്നിത്തല

  • 4
    7 hours ago

    ബി.ജെ.പിയും കോണ്‍ഗ്രസും റിവ്യൂ ഹരജി നല്‍കണം: കോടിയേരി

  • 5
    9 hours ago

    രഹ്ന ഫാത്തിമ മുസ്ലിം നാമധാരി മാത്രമം; കുഞ്ഞാലിക്കുട്ടി

  • 6
    10 hours ago

    ദിലീപ് അമ്മയില്‍ നിന്ന് രാജിവെച്ചു: മോഹന്‍ലാല്‍

  • 7
    10 hours ago

    ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുന്ന നടപടികള്‍ ഉപേക്ഷിക്കണം

  • 8
    11 hours ago

    വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; പോലീസ് പരാജം; ചെന്നിത്തല

  • 9
    11 hours ago

    വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; പോലീസ് പരാജം; ചെന്നിത്തല