അടുത്തമാസം പുതിയ പട്ടിക റേഷന്‍ മുന്‍ഗണനാ പട്ടിക തെളിവെടുപ്പ് ഇന്ന് തീരും

Published:December 15, 2016

ration-q-full

 

 

 

 
കണ്ണൂര്‍: റേഷന്‍ മുന്‍ഗണനാ പട്ടികയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ തെളിവെടുപ്പ് ഇന്ന് തീരും. ജില്ലയില്‍ കിട്ടിയ 94630 പരാതികളില്‍ ഭൂരിഭാഗത്തിലും തീര്‍പ്പായിട്ടുണ്ട്. തളിപ്പറമ്പ് താലൂക്കിലാണ് കൂടുതല്‍ പരാതികള്‍. തള്ളി യ പരാതികളിന്‍മേലുള്ള അപ്പീല്‍ ഹിയറിംഗ് പുരോഗമിക്കുകയാണ്. ജനുവരി 5വരെയാണ് ഹിയറിംഗ് സമയം.4 താലൂക്കുകളില്‍ നിന്നായി 2076 അപ്പീലുകളാണ് വന്നത്. കണ്ണൂര്‍ 592, തളിപ്പറമ്പ് 924, തലശ്ശേരി 145, ഇരിട്ടി 418 അപ്പീലുകളാണുള്ളത്.
വിവിധ കേന്ദ്രങ്ങളിലായി നടന്ന തെളിവെടുപ്പില്‍ അംഗീകരിച്ച പരാതികള്‍ നടപടിക്കായി മാറ്റി. പരാതി അംഗീകരിച്ച കാര്‍ഡുടമകളുടെ പുതിയ വിവരങ്ങള്‍ ഉടന്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. താലൂക്ക് തലത്തിലാണ് ഈ വിവരങ്ങള്‍ ശേഖരിക്കുക. പിന്നീട് ഇവ അന്തിമമുന്‍ഗണനാ പട്ടിക തയ്യാറാക്കാനായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന് കൈമാറും. പുതിയതായി ശേഖരിച്ച ഈ വിവരത്തെ കൂടി ഉപയോഗിച്ച് സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് അന്തിമപട്ടിക തയ്യാറാക്കുക. ജനുവരിയില്‍ അന്തിമ പട്ടിക പ്രസിദ്ധപ്പെടുത്താനാണ് സാധ്യത.
ഫിബ്രവരി, മാര്‍ച്ച് മാസങ്ങള്‍ കൊണ്ട് റേഷന്‍ കാര്‍ഡുകളുടെ അച്ചടി പൂര്‍ത്തിയാക്കും. ഏപ്രില്‍ മുതല്‍ പുതിയ കാര്‍ഡുകള്‍ പ്രാബല്യത്തില്‍ വരും.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.