Wednesday, February 20th, 2019

എലിപ്പനി; കണ്ണൂരിലും അതീവ ജാഗ്രത വേണം: മന്ത്രി ശൈലജ

ഭാവിയില്‍ ഒരു എലിപ്പനി മരണവും ഉണ്ടാവാന്‍ പാടില്ല.

Published On:Sep 1, 2018 | 12:14 pm

കണ്ണൂര്‍: പകര്‍ച്ചവ്യാധിയായ എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കി, കോളറ ഇവ തടയുന്നതിന് മുന്‍കരുതലെടുക്കാന്‍ ഡോക്‌സിസൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ കഴിക്കണമെന്നും ഇതിന് ആവശ്യമായ എല്ലാ മരുന്നുകളും ആശുപത്രിയില്‍ സ്റ്റോക്കുണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരും ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം. മടികാരണം ഗുളിക കഴിക്കാതിരിക്കരുത്. കേരളത്തില്‍ 24 എലിപ്പനി മരണമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. എന്നാല്‍ തിരുവനന്തപുരത്ത് മാത്രമേ രണ്ട് എലിപ്പനി മരണം സ്ഥിരീകരിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം സംശയാസ്പദമായിട്ടുള്ളതാണ്. സ്വയം ചികിത്സ ആരും ചെയ്യരുത്. ഡോക്ടര്‍മാര്‍ പാരസെറ്റാമോള്‍ ഗുളിക കൊടുത്ത് ആരെയും പറഞ്ഞുവിടരുത്. അവര്‍ക്ക് പകര്‍ച്ചവ്യാധിമൂലമുള്ള പനിയില്ലെന്ന് ഉറപ്പുവരുത്തണം.
എല്ലാ മഴക്കാലത്തും എലിപ്പനി റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും പ്രളയംമൂലം പകര്‍ച്ചവ്യാധി വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഡോക്ടര്‍മാരെ കണ്ട് പനിപടരാതിരിക്കാന്‍ വേണ്ടുന്ന നടപടി എടുക്കണം. ഭാവിയില്‍ ഒരു എലിപ്പനി മരണവും ഉണ്ടാവാന്‍ പാടില്ല. ഡെങ്കിപ്പനി തിരിച്ചുവരാതിരിക്കാന്‍ നല്ല രീതിയില്‍ ശ്രദ്ധിക്കണം. ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്‍ നടത്തണം. ശുചീകരണ പ്രക്രിയ കലണ്ടറനുസരിച്ച് നടപ്പാക്കണം. 20 വീടുകള്‍ക്കായി ഒരു ആരോഗ്യസേന നടപ്പിലാക്കിയിട്ടുണ്ട്. കിണറിലെ വെള്ളം പരിശോധിക്കുകയും ബാക്ടീരിയ ഇല്ലെന്ന് അതാത് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തമെന്നും മന്ത്രി പറഞ്ഞു. പ്രളയബാധിത സ്ഥലങ്ങളില്‍ 325 താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങാന്‍ തീരുമാനിച്ചതില്‍ 260 എണ്ണം തുടങ്ങിക്കഴിഞ്ഞു. ആവശ്യമായ എല്ലാ മരുന്നുകളും ഇവിടങ്ങില്‍ ഉണ്ട്. മരുന്ന് ക്ഷാമം കേരളത്തിലില്ല. കണ്ണൂരിലും എലിപ്പനി സാധ്യതയുണ്ട്. അതുകൊണ്ട് ജാഗ്രത പുലര്‍ത്തണമെന്നും കഴിഞ്ഞ വര്‍ഷം ജില്ലയില്‍ എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

LIVE NEWS - ONLINE

 • 1
  50 mins ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  3 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  4 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  6 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  7 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  9 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  11 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  11 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  11 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു