Wednesday, September 19th, 2018

സംസ്ഥാനത്ത് എലിപ്പനി പടരുന്നു

ആഗസ്തിലുണ്ടായ 47 മരണങ്ങള്‍ എലിപ്പനിയുടെ ലക്ഷണങ്ങളോടെയാണ്.

Published On:Sep 3, 2018 | 11:04 am

തിരു: സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നു. ആഗസ്ത് മുതല്‍ ഇതുവരെ 57 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇതില്‍ ഇന്നലെ മരിച്ച മൂന്നു പേരുടെതുള്‍പ്പെടെ 10 മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവ എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നു.
മലപ്പുറം പെരിന്തല്‍മണ്ണയില്‍ പ്രമീള (42), കോഴിക്കോട് വില്ല്യാപ്പള്ളി വിജേഷ്(34), കാരശ്ശേരി സ്വദേശി സലീംഷാ(42) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇന്നലെയുണ്ടായ അഞ്ചു മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുമുണ്ട്. തിരുവനന്തപുരം പൂജപ്പുരയില്‍ മരിച്ച അയ്യപ്പന്‍ ചെട്ട്യാര്‍ (67), മലപ്പുറം തൃപ്പങ്ങോട്ട് സ്വദേശി ശ്രീദേവി(44), കോഴിക്കോട് വേങ്ങേരി സ്വദേശി സീമേഷ്(46), പാലക്കാട് മുണ്ടൂര്‍ സ്വദേശി പ്രകാശന്‍ (43), തൃത്താല സ്വദേശി കോയക്കുട്ടി (60) എന്നിവരുടെ മരണമാണ് എലിപ്പനിയാണോ എന്ന് സംശയമുള്ളത്.
ആഗസ്തിലുണ്ടായ 47 മരണങ്ങള്‍ എലിപ്പനിയുടെ ലക്ഷണങ്ങളോടെയാണ്. ഇതുവരെ ചികിത്സ തേടിയ 1016 പേരില്‍ 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 719 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 68 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്‌സ തേടി. 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 25 പേര്‍ക്ക് രോഗം സംശയിക്കുന്നുമുണ്ട്.
കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും എലിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുന്നുണ്ട്. കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും അതീവ ജാഗ്രതാനിര്‍ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    4 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    5 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    7 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    9 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    11 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    12 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    13 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    15 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    15 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു