Sunday, September 23rd, 2018

കോഴിക്കോട് എലിപ്പനി ബാധിച്ചു രണ്ട് പേര്‍ കൂടി മരിച്ചു

ഇതോടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.

Published On:Sep 1, 2018 | 9:40 am

കോഴിക്കോട്: ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് മരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
കഴിഞ്ഞ എട്ടു മാസത്തിനടെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 97 പേരാണ്. പകര്‍ച്ചവ്യാധി ഭീഷണിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന പ്രളയ മേഖലയില്‍ എലിപ്പനി പടരുന്നുവെന്നാണ് സൂചന. പ്രളയ മേഖലയില്‍ ഉള്‍പ്പെടെ എലിപ്പനി വ്യാപകമായതോടെ ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് അതിജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടു
തിരുവനന്തപുരത്ത് ആറു പേര്‍ക്കും പത്തനംതിട്ട ഏഴു പേര്‍ക്കും ആലപ്പുഴ നാലു പേര്‍ക്കും എറണാകുളത്ത് രണ്ടു പേര്‍ക്കും തൃശൂരില്‍ രണ്ടു പേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കും കോഴിക്കോട്ട് 12 പേര്‍ക്കും കാസര്‍കോട്ട് മൂന്നു പേര്‍ക്കും ആണ് എലിപ്പനി ഇന്നലെ സ്ഥിരീകരിച്ചത്.

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    13 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    15 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    17 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    18 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    19 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി