Thursday, July 18th, 2019

മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് തടവും പിഴയും

മലപ്പുറം: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ ഇരുപതു വര്‍ഷം കഠിന തടവിനും 15000 രൂപ പിഴയടക്കാനും കോടതിശിക്ഷിച്ചു. നീലഗിരി മാരിയമ്മന്‍ കോവിലിനടുത്ത് ദുരൈസാമി (47)യെയാണു മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജി പി കെ ഹനീഫ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376-ാം വകുപ്പനുസരിച്ച് ബലാല്‍സംഗം ചെയ്തതിനു പത്തുവര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, രക്ത ബന്ധമുള്ളവര്‍ കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരെയുള്ള നിയമ പ്രകാരം പത്തു വര്‍ഷം കഠിന തടവ് 5000 രൂപ പിഴ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് … Continue reading "മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് തടവും പിഴയും"

Published On:Oct 11, 2013 | 12:35 pm

മലപ്പുറം: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ ഇരുപതു വര്‍ഷം കഠിന തടവിനും 15000 രൂപ പിഴയടക്കാനും കോടതിശിക്ഷിച്ചു. നീലഗിരി മാരിയമ്മന്‍ കോവിലിനടുത്ത് ദുരൈസാമി (47)യെയാണു മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജി പി കെ ഹനീഫ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376-ാം വകുപ്പനുസരിച്ച് ബലാല്‍സംഗം ചെയ്തതിനു പത്തുവര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, രക്ത ബന്ധമുള്ളവര്‍ കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരെയുള്ള നിയമ പ്രകാരം പത്തു വര്‍ഷം കഠിന തടവ് 5000 രൂപ പിഴ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നു മാസം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇരുവകുപ്പുകളിലും പിഴയടക്കാത്ത പക്ഷം രണ്ടു മാസം വീതം അധിക തടവ് അനുഭവിക്കണം. 2010-2012 കാലയളവില്‍ ഏഴു വയസുള്ള കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതി മറ്റൊരു പെണ്‍കുഞ്ഞിന്റെ കൂടി പിതാവാണ്. പുളിക്കല്‍ വലിയപറമ്പില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരുന്നതിനിടെയാണ് സംഭവം. മാനസിക വൈകല്യമുള്ള മാതാവും ഇവര്‍ക്കൊപ്പം താമസിച്ചു വരുന്നുണ്ട്. പീഡനത്തെ തുടര്‍ന്ന് വയറുവേദനയനുഭവപ്പെട്ട പെണ്‍കുട്ടി അയല്‍വാസികളായ ചില സ്ത്രീകളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

LIVE NEWS - ONLINE

  • 1
    24 mins ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 2
    25 mins ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 3
    1 hour ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 4
    1 hour ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 5
    2 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 6
    2 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 7
    2 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 8
    3 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 9
    3 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി