Wednesday, February 20th, 2019

രണ്‍വീര്‍- ദീപിക വിവാഹം നവംബറില്‍

വിവാഹം ഇറ്റലിയില്‍

Published On:Aug 24, 2018 | 8:20 am

ബോളിവുഡിലെ പ്രണയ ജോടികളായ രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുകോണിന്റെയും വിവാഹം നവംബര്‍ 20നെന്ന് സൂചന. നടന്‍ കബീര്‍ ബേഡിയാണ് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും ആശംസ അറിയിച്ച് ട്വിറ്ററില്‍ പോസ്റ്റിടുകയും ചെയ്തു. ഇറ്റലിയില്‍ വച്ചാകും വിവാഹമെന്നാണ് പുറത്തുവരുന്ന വിവരം. വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹം നടന്ന അതേ വേദി തന്നെയാണ് രണ്‍വീറും ദീപികയും തങ്ങളുടെ വിവാഹത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വിവാഹത്തില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞുവത്രേ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം മുപ്പതോളം പേര്‍ക്കാണ് ഇറ്റലിയിലെ വിവാഹ ചടങ്ങുകള്‍ക്കായി ക്ഷണമുള്ളത്. വിവാഹശേഷം സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഇന്ത്യയില്‍വച്ച് ഗംഭീര റിസപ്ഷനും താരങ്ങള്‍ ഒരുക്കുന്നുണ്ട്.
വിവാഹത്തിന് മുന്നോടിയായി രണ്‍വീറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദീപിക ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനിലെത്തിയതിന്റെ വാര്‍ത്ത പുറത്തു വന്നിരുന്നു. പദ്മാവതിക്കു ശേഷം സിനിമയില്‍ നിന്ന് ദീപിക ഇടവേള എടുത്തത് വിവാഹ ഒരുക്കങ്ങള്‍ക്കായാണെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍, നിരന്തരമായ ചിത്രീകരണം കാരണം ഉണ്ടായ ശാരീരിക അവശതകള്‍ക്ക് ചികിത്സ നേടാനാണ് ഇടവേളയെന്നാണ് ദീപിക നല്‍കിയ മറുപടി. വിവാഹശേഷം താമസിക്കാനുള്ള വീടിന്റെ അന്തിമഘട്ട പണികള്‍ പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ് ഇരുകൂട്ടരും.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    12 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    15 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    18 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    19 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    19 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    19 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    19 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍