Sunday, November 18th, 2018

റാന്നിയില്‍ 42 ലക്ഷത്തിന്റെ പച്ചക്കറി കൃഷി പദ്ധതി

റാന്നി: പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് റാന്നി നിയോജക മണ്ഡലത്തില്‍ 42 ലക്ഷം രൂപയുടെ പദ്ധതി. മണ്ഡലത്തിലെ 12 പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി കൃഷിഭവനുകള്‍ മുഖേനയാണു പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കുകയാണു ലക്ഷ്യം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു തങ്ങളുടെ വീടുകളില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിനു വെണ്ട, വഴുതന, ചീര, മുളക്, പയര്‍, വെള്ളരി തുടങ്ങിയ വിത്തുകള്‍ അടങ്ങിയ പായ്ക്കറ്റുകള്‍ നല്‍കും. ഏകദേശം രണ്ടു സെന്റില്‍ ഓരോരുത്തര്‍ക്കും കൃഷി ചെയ്യാനുള്ള വിത്തുകളാണു നല്‍കുന്നത്. … Continue reading "റാന്നിയില്‍ 42 ലക്ഷത്തിന്റെ പച്ചക്കറി കൃഷി പദ്ധതി"

Published On:Aug 28, 2013 | 6:14 pm

റാന്നി: പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് റാന്നി നിയോജക മണ്ഡലത്തില്‍ 42 ലക്ഷം രൂപയുടെ പദ്ധതി. മണ്ഡലത്തിലെ 12 പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി കൃഷിഭവനുകള്‍ മുഖേനയാണു പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കുകയാണു ലക്ഷ്യം.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു തങ്ങളുടെ വീടുകളില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിനു വെണ്ട, വഴുതന, ചീര, മുളക്, പയര്‍, വെള്ളരി തുടങ്ങിയ വിത്തുകള്‍ അടങ്ങിയ പായ്ക്കറ്റുകള്‍ നല്‍കും. ഏകദേശം രണ്ടു സെന്റില്‍ ഓരോരുത്തര്‍ക്കും കൃഷി ചെയ്യാനുള്ള വിത്തുകളാണു നല്‍കുന്നത്.
വിവിധ പച്ചക്കറി തൈകള്‍ ഈ ബാഗുകളിലുണ്ടാകും. 25 എണ്ണം അടങ്ങുന്ന ഒരു സെറ്റിന് 2,000 രൂപ വിലയുണ്ടെങ്കിലും കര്‍ഷകര്‍ 500 രൂപ അടച്ചാല്‍ മതി. ഓരോ കൃഷിഭവനും കേന്ദ്രീകരിച്ച് രണ്ട് ക്ലസ്റ്റര്‍ കള്‍ട്ടിവേഷന്‍ പദ്ധതിയാണു നടപ്പാക്കുന്നത്. പച്ചക്കറി കൃഷി വികസനത്തിനായി പോര്‍ട്ടബിള്‍ പമ്പ് സെറ്റുകളും സ്‌പ്രെയറുകളും നല്‍കും. 20,000 രൂപ വിലയുള്ള പമ്പ് സെറ്റിനു പകുതി തുക സബ്‌സിഡിയാണ്. 2.30 ലക്ഷം രൂപ ഇതിനു ചെലവഴിക്കും. അതതു കൃഷി ഓഫിസര്‍മാര്‍ മുഖേനയാണു പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കുന്നത്.

LIVE NEWS - ONLINE

  • 1
    5 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    9 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    13 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    15 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    15 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    16 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി