Sunday, December 16th, 2018

സമിനില തെറ്റി കേരളം

അസാമാന്യ പ്രടനം പുറത്തെടുത്ത കേരളം ഒടുവില്‍ അഞ്ചുവിക്കറ്റിന് തോല്‍ക്കുകയായിരുന്നു.

Published On:Dec 3, 2018 | 9:57 am

തിരു: കരുതലോടെ കളിച്ചിരുന്നുവെങ്കില്‍ കയ്യിലൊതുക്കാമായിരുന്ന ചരിത്രസമനില കൈവിട്ട് കേരളം.
തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ മദ്ധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ സമനില നേടാന്‍ വേണ്ടി രണ്ടാം ഇന്നിംഗ്‌സില്‍ പടപൊരുതിയ കേരളം ഒടുവില്‍ അഞ്ചുവിക്കറ്റിന് തോല്‍ക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 63 റണ്‍സിന് ആള്‍ ഔട്ടായിരുന്ന കേരളം രണ്ടാം ഇന്നിംഗ്‌സില്‍ പുറത്തെടുത്ത അവിസ്മരണീയ പോരാട്ടമാണ് മത്സരത്തെ ആവേശഭരിതമാക്കിയത്. ഒന്നാം ഇന്നിംഗ്‌സില്‍ 328 റണ്‍സ് നേടിയ മദ്ധ്യപ്രദേശിനെതിരെ 265 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി ഇറങ്ങിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 455 റണ്‍സെടുത്തു. നായകന്‍ സച്ചിന്‍ ബേബിയുടെയും (143) യുവതാരം വിഷ്ണു വിനോദിന്റെയും (193 നോട്ടൗട്ട്) സെഞ്ച്വറികളും ബേസില്‍ തമ്പിയുടെ (57) അര്‍ദ്ധ സെഞ്ച്വറിയുമാണ് കേരളത്തിന് പുതുജീവന്‍ നല്‍കിയത്.
നാലാംദിവസമായ ഇന്നലെ ലഞ്ചിന് മുമ്പ് കേരള ഇന്നിംഗ്‌സിന് കര്‍ട്ടന്‍ വീണപ്പോള്‍ 191 റണ്‍സായിരുന്നു മദ്ധ്യപ്രദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 114 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ കേരളം വീഴ്ത്തിയെങ്കിലും 77 റണ്‍സുമായി രജത് പാട്ടീദാറും 48 റണ്‍സുമായി എസ്.എസ്. ശര്‍മ്മയും നടത്തിയ പോരാട്ടം കേരളത്തിന്റെ സമനില മോഹങ്ങള്‍ക്ക് തടയിട്ടു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 2
    2 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 3
    19 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 4
    19 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 5
    19 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    20 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 7
    22 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 8
    22 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി

  • 9
    22 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി