Thursday, January 24th, 2019

ദീപാവലി മനോഹരമാക്കാന്‍ ‘രംഗോലി’

മഹാലക്ഷ്മിയെ വളരെ ആദരവോടെ വീട്ടിലേക്ക് സ്വീകരിക്കാനായാണ് രംഗോളി ഇടുന്നത്.

Published On:Oct 17, 2017 | 9:21 am

ദീപങ്ങളുടെ ഉത്സവം എന്നാണ് ദീപാവലി അറിയപ്പെടുന്നത്. എന്നാല്‍ നിറങ്ങള്‍ക്കും ഈ ആഘോഷത്തില്‍ വലിയ പങ്കുണ്ട്. അതിനാല്‍ തന്നെ ദീപാവലിക്ക് പ്രധാനപ്പെട്ടതാണ് രംഗോളി. വീട്ടു മുറ്റത്തോ, മുന്‍ഭാഗത്ത് എവിടെയെങ്കിലും രംഗോലി ഇടുന്നതാണ്. ആഘോഷ ദിവസങ്ങളില്‍ രംഗോളിയുടെ സ്ഥാനം വളരെ വലുതാണ്. മഹാലക്ഷ്മിയെ സ്വീകരിക്കുക എന്ന രീതിയിലാണ് രംഗോലി തയ്യയാറാക്കുന്നത്. അതു പോലെ തന്നെ വിരുന്നുകാരെ സ്വീകരിക്കുന്നതും വീടിനു മുന്നിലുള്ള നല്ല രംഗോലി ഡിസൈനുകളാണ്. ദീപാവലി ആഘോഷത്തിന്റെ മുന്നോടിയായി രംഗോളി എങ്ങനെ ഭംഗിയാക്കും എന്ന ചിന്തയിലായിരിക്കും പലരും.
അരിപ്പൊടി, ചോക്ക് പൊടി, മറ്റു പ്രകൃതിദത്ത നിറങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് മുമ്പ് രംഗോളി ഇട്ടിരുന്നത്. ഇന്ന് നിറങ്ങളെല്ലാം വിപണിയില്‍ ലഭ്യമാണ്. വിരലുകള്‍ കൊണ്ട് വളരെ മനോഹരമായാണ് രംഗോളി തയ്യാറാക്കുന്നത്. ഇതിനെല്ലാമുള്ള സ്റ്റെന്‍സിലുകളും മറ്റു വസ്തുക്കളും ഇന്ന് വിപണിയില്‍ നിന്നും ലഭിക്കുന്നു. പോരാത്തതിന് ഡിസൈനുകളോടുകൂടിയ രംഗോലിയും വിപണിയില്‍ സുലഭമാണ്. പല ഡിഡൈനുകളിലും അവ ലഭിക്കുന്നു.
അരിപ്പൊടി ഉപയോഗിച്ചുള്ള രംഗോളി. ആദ്യകാലങ്ങളില്‍ ഇത്തരം രംഗോളികളായിരുന്നു താരം. അരിയില്‍ വിവിധ നിറങ്ങള്‍ ചേര്‍ത്ത്, അതിനു ശേഷം പ്രത്യേക ഡിസൈനില്‍ രംഗോളി രൂപകല്‍പന ചെയ്യുന്നു. അരി മാത്രമാകുമ്പോള്‍ തന്നെ വളരെ പുണ്യമായി കരുതുന്നു. രംഗോളി കൂടെയാകുമ്പോള്‍ കൂടുതല്‍ ഭക്തിമയമാകുന്നു. ഗണേശ ഭഗവാന്റെ രൂപത്തിലും ഇത് ഡിസൈന്‍ ചെയ്യാവുന്നതാണ്. അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവര്‍ക്കും വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കും ബോര്‍ഡര്‍ രംഗോളി സ്വീകരിക്കാവുന്നതാണ്. വാതിലില്‍ നിന്നും വരിയായി ഇടാവുന്ന വളരെ ലളിതവും വര്‍ണ്ണശബളമായതുമായ പാറ്റേണാണിത്. പരമ്പരാഗത രംഗോളി വരയ്ക്കുന്നത് അരിപ്പൊടിയോ വെള്ള ചോക്ക് പൊടിയോ കൊണ്ടാണ്്. വരകളും ഡോട്ടുകളും ഉപയോഗിച്ചാണ് ഈ പാറ്റേണ്‍ സൃഷ്ടിക്കുന്നത്. ഇത് വളരെ ലളിതവും എളുപ്പവുമാണ്. മുത്തുകള്‍കൊണ്ടുള്ള രംഗോളിയും ഇന്നുണ്ട്. ദീപാവലിക്ക് രാജകീയമായ ഒരു രംഗോലിയാണ് വേണ്ടതെങ്കില്‍ ഈ ഡിസൈന്‍ സ്വീകരിക്കാം. മുത്തുകളും നിറമുള്ള കല്ലുകളും ചേര്‍ത്ത് അതി മനോഹരമായിരിക്കും ഇത്. മയില്‍ ഡിസൈന്‍ രംഗോളി ദീപാവലിക്ക് പ്രധാനപ്പെട്ടതാണ്. കടുത്ത നിറങ്ങളും ജ്യാമിതീയ രൂപവും ഈ ഡിസൈനില്‍ ഉപയോഗിക്കും. നിറങ്ങള്‍ കൊണ്ട് രംഗോളി ഇടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പൂക്കള്‍ ഉപയോഗിച്ച് ഇടാവുന്നതാണ്. പല നിറത്തിലുള്ള പൂക്കള്‍ ഉപയോഗിച്ച് പാറ്റേണ്‍ ക്രമീകരിക്കാവുന്നതാണ്. ഇതും കാണാന്‍ നല്ല ഭംഗിയായിരിക്കും.

 

LIVE NEWS - ONLINE

 • 1
  5 mins ago

  കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

 • 2
  15 mins ago

  മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

 • 3
  22 mins ago

  ബാഴ്‌സക്ക് തോല്‍വി

 • 4
  12 hours ago

  ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

 • 5
  15 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 6
  17 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 7
  18 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 8
  19 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 9
  20 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി