Sunday, February 17th, 2019

റാന്‍ബാക്‌സി: സുപ്രീംകോടതി പൊതുതാത്‌പര്യ ഹരജി തള്ളി

ന്യൂദല്‍ഹി: ഗുണനിലവാരം കുറഞ്ഞ മരുന്ന്‌ നിര്‍മാണത്തിന്റേയും വില്‍പനയുടേയും പേരില്‍ റാന്‍ബാക്‌സി ലബോറട്ടറീസ്‌ ലിമിറ്റഡിനെതിരായി സമര്‍പ്പിച്ച പൊതു താത്‌പര്യ ഹരജി സുപ്രീംകോടതി തള്ളി. കമ്പനിക്കെതിരെ തെളിവില്ലെന്ന്‌ കാണിച്ചാണ്‌ ഹരജി തള്ളിയത്‌. അഡ്വ. എം. എല്‍ ശര്‍മയാണ്‌ റാന്‍ബാക്‌സിക്കെതിരെ ഹരജി സമര്‍പ്പിച്ചത്‌. റാന്‍ബാക്‌സിക്കെതിരെ യു.എസ്‌ കോടതി ഉത്തരവിന്റെഅടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നടപടി എടുക്കാനാവില്ലെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. യു.എസ്സില്‍ മായം ചേര്‍ത്ത മരുന്ന്‌ വിറ്റതിന്റെപേരില്‍ റാന്‍ബാക്‌സിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ ഇന്ത്യയിലും റാന്‍ബാക്‌സി നിരോധിക്കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്‌. അമേരിക്കയില്‍ മായം ചേര്‍ത്ത മരുന്ന്‌ വിറ്റതിന്റെപേരില്‍ … Continue reading "റാന്‍ബാക്‌സി: സുപ്രീംകോടതി പൊതുതാത്‌പര്യ ഹരജി തള്ളി"

Published On:Jun 25, 2013 | 5:56 pm

ന്യൂദല്‍ഹി: ഗുണനിലവാരം കുറഞ്ഞ മരുന്ന്‌ നിര്‍മാണത്തിന്റേയും വില്‍പനയുടേയും പേരില്‍ റാന്‍ബാക്‌സി ലബോറട്ടറീസ്‌ ലിമിറ്റഡിനെതിരായി സമര്‍പ്പിച്ച പൊതു താത്‌പര്യ ഹരജി സുപ്രീംകോടതി തള്ളി. കമ്പനിക്കെതിരെ തെളിവില്ലെന്ന്‌ കാണിച്ചാണ്‌ ഹരജി തള്ളിയത്‌. അഡ്വ. എം. എല്‍ ശര്‍മയാണ്‌ റാന്‍ബാക്‌സിക്കെതിരെ ഹരജി സമര്‍പ്പിച്ചത്‌. റാന്‍ബാക്‌സിക്കെതിരെ യു.എസ്‌ കോടതി ഉത്തരവിന്റെഅടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നടപടി എടുക്കാനാവില്ലെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. യു.എസ്സില്‍ മായം ചേര്‍ത്ത മരുന്ന്‌ വിറ്റതിന്റെപേരില്‍ റാന്‍ബാക്‌സിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ ഇന്ത്യയിലും റാന്‍ബാക്‌സി നിരോധിക്കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്‌. അമേരിക്കയില്‍ മായം ചേര്‍ത്ത മരുന്ന്‌ വിറ്റതിന്റെപേരില്‍ റാന്‍ബാക്‌സി 500 മില്യണ്‍ ഡോളറാണ്‌ പിഴ നല്‍കിയത്‌. ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞാല്‍ പുതിയ ഹരജി സമര്‍പ്പിക്കാന്‍ ഹരജിക്കാരനോട്‌ ബെഞ്ച്‌ അനുമതി നല്‍കിയിട്ടുണ്ട്‌.

LIVE NEWS - ONLINE

  • 1
    3 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    5 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    5 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    17 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    19 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    21 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും