Wednesday, May 22nd, 2019

വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

രാഷ്ട്രീയം നോക്കിയാണ് വനിതാ കമ്മീഷന്റെ ഇടപെടലുകള്‍

Published On:Apr 18, 2019 | 4:40 pm

തൃശൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ അപകീര്‍ത്തി പ്രസ്താവനക്കെതിരേ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ ഒന്നും ചെയ്തില്ലെന്നും വിളിച്ചുപോലും ചോദിച്ചില്ലെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് തനിക്കെതിരേ വനിതാ കമ്മീഷന്‍ വിവേചനം കാണിച്ചുവെന്ന് രമ്യ തുറന്നടിച്ചത്.
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ എതിര്‍ സ്ഥാനാര്‍ഥിയായ വനിത്‌ക്കെതിരേ അപകീര്‍ത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന് ആരോപിച്ച് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. താന്‍ നല്‍കിയ പരാതിയിലും സമാന രീതിയില്‍ ചെയ്യാമെന്നിരിക്കേ കമ്മീഷന്‍ ഒന്നും ചെയ്തില്ലെന്നും അവര്‍ പറഞ്ഞു.
രാഷ്ട്രീയം നോക്കിയാണ് വനിതാ കമ്മീഷന്റെ ഇടപെടലുകള്‍ ഉണ്ടാകുന്നത്. താന്‍ സ്വാധീനമില്ലാത്ത സാധാരണക്കാരി ആയതിനാലാകും തന്റെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതെന്നും രമ്യ കുറ്റപ്പെടുത്തി.

 

LIVE NEWS - ONLINE

  • 1
    40 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    1 hour ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    3 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    3 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    3 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    4 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    4 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു