Wednesday, May 22nd, 2019

അപകീര്‍ത്തി പരാമര്‍ശം; രമ്യ ഹരിദാസ് കോടതിയിലേക്ക്

പി.കെ.കുഞ്ഞാലിക്കുട്ടിയെ രമ്യ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിജയരാഘവന്റെ അപകീര്‍ത്തി പരാമര്‍ശം.

Published On:Apr 17, 2019 | 12:31 pm

പാലക്കാട്: എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ തനിക്കെതിരേ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനെതിരെ ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കോടതിയിലേക്ക്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് രമ്യ ആലത്തൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി.
ഈമാസം ഒന്നിന് പൊന്നാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് രമ്യയെ അധിക്ഷേപിച്ച് വിജയരാഘവന്‍ സംസാരിച്ചത്. മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെ രമ്യ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിജയരാഘവന്റെ അപകീര്‍ത്തി പരാമര്‍ശം.
പരാമര്‍ശത്തിനെതിരേ മേയ് രണ്ടാം തീയതി തന്നെ ആലത്തൂര്‍ ഡിവൈഎസ്പിക്ക് യുഡിഎഫ് പരാതി നല്‍കിയിരുന്നു. പരാതിയില്‍ രമ്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയെങ്കിലും തുടര്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

 

LIVE NEWS - ONLINE

  • 1
    1 min ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 2
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 3
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 4
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 5
    2 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 6
    2 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 7
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 8
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

  • 9
    3 hours ago

    ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്