Saturday, September 22nd, 2018

പത്തരമാറ്റിന്റെ മൈലാഞ്ചിച്ചേല് !

കണ്ണൂര്‍: ശവ്വാല്‍ മാസ പിറവി പ്രഖ്യാപിച്ചാല്‍ പിന്നെ പെണ്‍കുട്ടികളുടെ ഉള്ളുനിറയെ മൈലാഞ്ചിച്ചോപ്പിന്റെ ‘കലമ്പുക’ളുയരും. കൈനിറയെ വിവിധ ഡിസൈനുകളില്‍ മൈലാഞ്ചി ചിത്രങ്ങള്‍ കൊണ്ട്് മൊഞ്ചണിഞ്ഞാലേ അവരുടെ മനം നിറയൂ. ‘കിഴക്ക് പൂക്കും മുരിക്കിനെ ന്തൊരു ചൊക ചൊകപ്പാണേ… പുതുക്കപ്പെണ്ണിന്‍ കവിളിനെന്തൊരു തുടുതുടുപ്പാണേ… മൈലാഞ്ചിയിട്ട് വീട്ടുകാരും കൂട്ടുകാരികളും പാടും. പെരുന്നാള്‍ തലേന്ന് മണിക്കൂറുകളെടുത്ത് മനോഹരമായി കൈകളിലണിയുന്ന മൈലാഞ്ചി ചുവന്നിട്ടില്ലെ, ഭംഗിയായിട്ടില്ലെ എന്നൊക്കെ പിറ്റേ ദിവസം ഉറപ്പ് വരുത്തുംവരെ ചില കൗമാരക്കാര്‍ക്ക് സമാധാനമുണ്ടാവില്ല. പെരുന്നാളാഘോഷം പൂര്‍ണമാവണമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് മൈലാഞ്ചിച്ചോപ്പണിയുക തന്നെ വേണം. … Continue reading "പത്തരമാറ്റിന്റെ മൈലാഞ്ചിച്ചേല് !"

Published On:Jun 24, 2017 | 11:15 am

കണ്ണൂര്‍: ശവ്വാല്‍ മാസ പിറവി പ്രഖ്യാപിച്ചാല്‍ പിന്നെ പെണ്‍കുട്ടികളുടെ ഉള്ളുനിറയെ മൈലാഞ്ചിച്ചോപ്പിന്റെ ‘കലമ്പുക’ളുയരും. കൈനിറയെ വിവിധ ഡിസൈനുകളില്‍ മൈലാഞ്ചി ചിത്രങ്ങള്‍ കൊണ്ട്് മൊഞ്ചണിഞ്ഞാലേ അവരുടെ മനം നിറയൂ.
‘കിഴക്ക് പൂക്കും മുരിക്കിനെ
ന്തൊരു ചൊക ചൊകപ്പാണേ…
പുതുക്കപ്പെണ്ണിന്‍ കവിളിനെന്തൊരു
തുടുതുടുപ്പാണേ…
മൈലാഞ്ചിയിട്ട് വീട്ടുകാരും കൂട്ടുകാരികളും പാടും.
പെരുന്നാള്‍ തലേന്ന് മണിക്കൂറുകളെടുത്ത് മനോഹരമായി കൈകളിലണിയുന്ന മൈലാഞ്ചി ചുവന്നിട്ടില്ലെ, ഭംഗിയായിട്ടില്ലെ എന്നൊക്കെ പിറ്റേ ദിവസം ഉറപ്പ് വരുത്തുംവരെ ചില കൗമാരക്കാര്‍ക്ക് സമാധാനമുണ്ടാവില്ല. പെരുന്നാളാഘോഷം പൂര്‍ണമാവണമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് മൈലാഞ്ചിച്ചോപ്പണിയുക തന്നെ വേണം. മിക്ക വീടുകളിലും മൈലാഞ്ചി വിദഗ്ധയുണ്ടാകും. അയല്‍വീടുകളിലോ കുടുംബവീടുകളിലോ ചെന്ന് മൈലാഞ്ചിയണിയുമ്പോള്‍ ഒത്തുചേരലിന്റെ ധന്യതയാണ് പെരുന്നാള്‍ രാവിന്. മൈലാഞ്ചിയണിയാന്‍ ബ്യൂട്ടീഷ്യനെ ആശ്രയിക്കുന്നവരും കുറവല്ല.
ബ്ലാക്ക്, മെറൂണ്‍ മെഹന്തികളാണ് ഏറെ. മൈലാഞ്ചി വിപണിയില്‍ ഏറെ ജനപ്രിയമുള്ള മൈലാഞ്ചി കോണുകളും ലഭ്യമാണ്. അറഫ, ബിഗ്ബി, ഷഹനാസ്, സിങ്ങ്, വഫ, ആയുര്‍മിക്‌സ് തുടങ്ങി ബ്രാന്റുകളേറെയുണ്ട്്. ഇതില്‍ അറഫയാണ് വിപണിയിലെ താരം. കൈവെള്ളയിലും കൈത്തണ്ടയിലും അണിയുന്ന മൈലാഞ്ചിപോലെ പ്രധാനമാണ് നഖത്തിലണിയുന്ന മെഹന്തിയും. ഡോളര്‍, റാണി കോണ്‍, ദിനാര്‍ തുടങ്ങിയവയാണ് നഖ സൗന്ദര്യം നല്‍കുന്ന മൈലാഞ്ചികള്‍. ഒപ്പം ഗില്‍റ്റ് മെഹന്തിയണിഞ്ഞ് കൈകളുടെ തിളക്കം കൂട്ടാം.
മൈലാഞ്ചി ഡിസൈനില്‍ ഓരോ വര്‍ഷവും പുതുപുത്തന്‍ ഡിസൈനുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍, പാക്കിസ്ഥാനി, അറബിക്, ഇന്തോ-അറബിക് തുടങ്ങിയവയാണ് ജനപ്രിയം.
ബ്ലാക്ക് മെഹന്തികൊണ്ട് ഔട്ട് ലൈന്‍ നല്‍കി ഉള്ളില്‍ മെറൂണ്‍ മെഹന്തി ഉപയോഗിച്ച് ഷേഡ് ചെയ്താല്‍ കൈകള്‍ ഏറെ സുന്ദരമാകും.
മൈലാഞ്ചിയില്‍ അറേബ്യന്‍ ബ്യൂട്ടിയും ബ്രൈഡല്‍ ബ്യൂട്ടിയും നന്നായി വില്‍പന നടത്തിവരുന്നതായി ബ്യൂട്ടി പാലസ് ഉടമ ഇ നൗഫല്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    42 mins ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    52 mins ago

    യുവതി വാഹനാപകടത്തില്‍ മരിച്ചു

  • 3
    1 hour ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 4
    1 hour ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    1 hour ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 6
    1 hour ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 7
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 8
    2 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 9
    2 hours ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍