Friday, November 16th, 2018

രമേശ് ഇനി നിയുക്ത മുഖ്യമന്ത്രി

മുഖ്യമന്ത്രിക്കും എ ഗ്രൂപ്പിനും മേല്‍ ഹൈക്കമാന്റിന്റെ പിന്തുണയോടെ അപ്രമാദിത്വം നേടിയെടുത്ത കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നാളെ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തുന്നതോടെ കോണ്‍ഗ്രസില്‍ തുറക്കുന്നത് ഗ്രൂപ്പ് യൂദ്ധത്തിന്റെ പുതിയ അധ്യായം. 8 വര്‍ഷത്തിലേറെ ഉമ്മന്‍ചാണ്ടിയുമായി തോളോട് തോള്‍ ചേര്‍ന്ന് സഹകരിച്ച രമേശിന്റെ പാത ഏറ്റുമുട്ടലിന്റെതായിരിക്കും. കാസര്‍കോട് നിന്ന് കേരളയാത്ര തുടങ്ങിയ ശേഷം പിന്നീട് ഒരു ഇംഗ്ലീഷ് പത്രത്തില്‍ നല്‍കിയ അഭിമുഖത്തില്‍ ഇനി രണ്ട് വഴിക്കെന്ന പരസ്യ പ്രഖ്യാപനമുണ്ടായിരുന്നു. കൂടുതല്‍ മൂര്‍ച്ചയുള്ള ആയുധങ്ങളുമായാണ് രമേശ് തിരിച്ചെത്തുക. … Continue reading "രമേശ് ഇനി നിയുക്ത മുഖ്യമന്ത്രി"

Published On:Jun 15, 2013 | 11:06 am

ramesh-dream

മുഖ്യമന്ത്രിക്കും എ ഗ്രൂപ്പിനും മേല്‍ ഹൈക്കമാന്റിന്റെ പിന്തുണയോടെ അപ്രമാദിത്വം നേടിയെടുത്ത കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നാളെ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തുന്നതോടെ കോണ്‍ഗ്രസില്‍ തുറക്കുന്നത് ഗ്രൂപ്പ് യൂദ്ധത്തിന്റെ പുതിയ അധ്യായം. 8 വര്‍ഷത്തിലേറെ ഉമ്മന്‍ചാണ്ടിയുമായി തോളോട് തോള്‍ ചേര്‍ന്ന് സഹകരിച്ച രമേശിന്റെ പാത ഏറ്റുമുട്ടലിന്റെതായിരിക്കും. കാസര്‍കോട് നിന്ന് കേരളയാത്ര തുടങ്ങിയ ശേഷം പിന്നീട് ഒരു ഇംഗ്ലീഷ് പത്രത്തില്‍ നല്‍കിയ അഭിമുഖത്തില്‍ ഇനി രണ്ട് വഴിക്കെന്ന പരസ്യ പ്രഖ്യാപനമുണ്ടായിരുന്നു.
കൂടുതല്‍ മൂര്‍ച്ചയുള്ള ആയുധങ്ങളുമായാണ് രമേശ് തിരിച്ചെത്തുക. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന രമേശിന്റെ തീരുമാനത്തിന് സോണിയാഗാന്ധി അനുമതി നല്‍കിയതോടെ ഫലത്തില്‍രാഷ്ട്രീയ മാറ്റത്തിനുള്ള പടനയിച്ച ഹൈക്കമാന്റ് രമേശിന് പച്ചക്കൊടി കാണിക്കുകയും ചെയ്തു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റമെന്ന സന്ദേശം ഹൈക്കമാന്റ് രമേശിന് നല്‍കിക്കഴിഞ്ഞു. ആന്റണി രക്ഷക്കുണ്ടായിട്ടും ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്റ് പൂര്‍ണമായും കയ്യൊഴിഞ്ഞത് രമേശിന് ഹൈക്കമാന്റിനോടുള്ള ശക്തമായ സ്വാധീനത്തിന്റെ തെളിവ് കൂടിയാണ്. പ്രതിഛായ നഷ്ടപ്പെട്ട് നാണംകെട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ തന്റെ ക്ലീന്‍ ഇമേജിന് ദോഷമുണ്ടാക്കരുതെന്ന അഭ്യര്‍ത്ഥനയായിരുന്നു രമേശ് സോണിയയോട് നടത്തിയത്.
രമേശിന്റെ നീക്കങ്ങള്‍ ശരിയായ പാതയിലാണെന്ന് വിലയിരുത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്നത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നതിനാലാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാന്‍ ഹൈക്കമാന്റ് രമേശിനെ ഉപദേശിച്ചത്. ഭരണത്തിന് മേല്‍ പാര്‍ട്ടിയുടെ കടുത്ത നിയന്ത്രണവും മേല്‍നോട്ടവുമായിരിക്കും ഇനിയുണ്ടാവുക. ഫലത്തില്‍ ഭരണമാറ്റ പ്രതീതി സൃഷ്ടിച്ചതോടെ കെ പി സി സി പ്രസിഡന്റ് നിയുക്ത മുഖ്യമന്ത്രിയെന്ന നിലയില്‍ ഭരണരംഗത്ത് കൂടി അദൃശ്യ ഇടപെടല്‍ സൃഷ്ടിക്കും. രമേശിനെ അപമാനിച്ചുവെന്ന ശക്തമായ വികാരം ഐ ഗ്രൂപ്പ് അണികളിലും ചിലനേതാക്കളിലുമുണ്ട്്. ഒരു തുറന്ന യുദ്ധത്തിന് വരും ദിനങ്ങള്‍ വേദിയാവും.
രമേശിന്റെ ഗ്രാഫ് ഉയര്‍ന്നുവെന്ന മുരളീധരന്റെ പ്രസ്താവന തുറന്നുകാണിക്കുന്നതും ഇതു തന്നെ.

 

LIVE NEWS - ONLINE

 • 1
  3 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  4 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  5 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  7 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  10 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  11 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  12 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  12 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  13 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം