Friday, April 19th, 2019

ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് അനൗചിത്യമെന്ന് രമേശ് ചെന്നിത്തല

സാധാരണ ഗതിയില്‍ ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവം കാണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Published On:Oct 1, 2017 | 11:09 am

കൊച്ചി: ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷം. ഫാദറിനെ സ്വീകരിക്കുവാന്‍ എത്താതിരുന്നത് അനൗചിത്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞഞു. സര്‍ക്കാര്‍ പ്രതിനിധിയായി ഏതെങ്കിലും മന്ത്രിയെങ്കിലും അയക്കാമായിരുന്നുവെന്നും അനൗചിത്യം മാറ്റേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സാധാരണ ഗതിയില്‍ ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവം കാണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടോം ഉഴുന്നാലില്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ കേന്ദ്രമന്ത്രി സഭയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയിരുന്നു. ബെംഗളൂരുവില്‍ എത്തിയപ്പോള്‍ കര്‍ണാടക മന്ത്രിയും ജോര്‍ജ്ജും സ്വീകരിക്കുന്നതിനായി എത്തിയിരുന്നുവെന്നും പി.സി തോമസ് ചൂണ്ടിക്കാണിച്ചു. രാവിലെ ഏഴുമണിയോടെയാണ് ടോം ഉഴുന്നാലില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാരായ അനവര്‍ സാദത്ത്, വി.കെ ഇബ്രാഹിം കുഞ്ഞ്, ഹൈബി ഈഡന്‍, വിഡി സതീശന്‍, ജോസ് കെ മാണി, പിസി തോമസ്, എന്നിവര്‍ ഫാദറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    8 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    11 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    12 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    12 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    12 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    14 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    15 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    15 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം