Tuesday, July 16th, 2019

രാമായണ മാസാചരണം സംഘടിപ്പിക്കുന്നതില്‍ തെറ്റില്ല: ശശി തരൂര്‍

പരിപാടി ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ താന്‍ അതില്‍ പങ്കെടുക്കുമായിരുന്നു.

Published On:Jul 17, 2018 | 9:14 am

തിരു: കോണ്‍ഗ്രസ് രാമായണ മാസാചരണം സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസിന്റെ വിചാര്‍ വിഭാഗമാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പരിപാടി ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ താന്‍ അതില്‍ പങ്കെടുക്കുമായിരുന്നെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിചാര്‍ വിഭാഗം മുമ്പും ബൗദ്ധിക തലത്തിലുള്ള ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതിലെല്ലാം താന്‍ പങ്കെടുത്ത് സംസാരിച്ചിട്ടുണ്ട്. ഇനിയും അത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. രാമായണ മാസാചരണ പരിപാടിയില്‍ തന്നെ ക്ഷണിച്ചപ്പോഴാണ് പങ്കെടുക്കാമെന്ന് ഏറ്റത്. എന്നാലിപ്പോള്‍ പരിപാടി ഉപേക്ഷിച്ചിരിക്കുന്നു. ബി.ജെ.പിയെ ഒറ്റക്കെട്ടായി എതിര്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനായി എല്ലാ പ്രവര്‍ത്തകരും ഒരുമിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു.
കെ.പി.സി.സിയുടെ നിയന്ത്രണത്തിലുള്ള കെ.പി.സി.സി വിചാര്‍വിഭാഗാണ് രാമായണമാസം ആചരിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കര്‍ക്കടകം ആരംഭിക്കുന്ന ഇന്ന് മുതല്‍ തൈക്കാട് ഗാന്ധിഭവനില്‍ രാമായണമാസാചാരണ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കെ.മുരളീധരന്‍ എം.എല്‍.എ, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നതോടെ പരിപാടി ഉപേക്ഷിക്കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    5 mins ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    2 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    4 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    5 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    7 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    9 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    9 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    9 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    9 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍