Wednesday, November 21st, 2018

രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്ന് ബിജെപി

അമിത് ഷായുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്.

Published On:Jul 14, 2018 | 4:40 pm

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പാര്‍ട്ടി നേതൃത്വം രംഗത്ത്. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പെരള ശേഖര്‍ജിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് ബിജെപി ഹൈദരാബാദ് ഘടകം വ്യക്തമാക്കി. തെലങ്കാനയില്‍ നടന്ന ചടങ്ങില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഷാ പരാമര്‍ശിച്ചില്ലെന്നാണ് ബിജെപി നേതൃത്വം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വിശദീകരണത്തിലുണ്ട്.
രാമക്ഷത്രം നിര്‍മിക്കാന്‍ ബിജെപി പ്രജ്ഞാബദ്ധമാണെന്നും എന്നാല്‍ കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒന്നും പറയുന്നില്ലെന്നുമായിരുന്നു അമിത് ഷാ പറഞ്ഞതെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട കോടതി സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമാവുകയും മറ്റ് നിരവധി സാഹചര്യങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനേക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു ഷാ പറഞ്ഞത്. ഇതിനെയാണ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതെന്നും ബിജെപി ചൂണ്ടിക്കാട്ടി.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    9 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    10 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    13 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    15 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    16 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    16 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    17 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    18 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല