Saturday, October 21st, 2017

ചുംബിച്ചാല്‍ സദാചാര കോട്ടകള്‍ തകരില്ല

ചുംബിക്കാന്‍ ഞാന്‍ ഇഷ്ടം പോലെ തയാറാണ്. പക്ഷെ അത് ആഭാസമായ രീതിയിലാവരുത്.

Published On:Oct 11, 2017 | 10:08 am

ചുംബിച്ചുവെന്ന് കരുതി സദാചാര കോട്ടകള്‍ തകര്‍ന്നു പോകില്ലെന്ന് നടി രാകൂല്‍ പ്രീത് സിംഗ്.
ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നവരെ തെറ്റിദ്ധരിക്കരുത്. കഥക്ക് ആവശ്യമെന്നു വന്നാല്‍ ചുംബിക്കാന്‍ ഞാന്‍ ഇഷ്ടം പോലെ തയാറാണ്. പക്ഷേ അത് ആഭാസമായ രീതിയിലാവരുതെന്നും അവര്‍ പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രീത് തന്റെ മനസ്സ് തുറന്നത്.
മനുഷ്യനുണ്ടായ കാലം മുതല്‍ ചുംബനവും അനിവാര്യമായിത്തീര്‍ന്നു. യുവമിഥുനങ്ങളുടെ ആദ്യത്തെ കര്‍മ്മമാണ് ചുംബനം. കാമുകി കാമുകന്മാര്‍ ദമ്പതിമാര്‍ എന്നിവരുടെ ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ തങ്ങളുടെ സ്‌നേഹത്തിന്റെ തീവ്രത പ്രകടിപ്പിക്കുന്നത് ചുംബനത്തിലൂടെയാണ്.
ചിലര്‍ സിനിമയുടെ പരസ്യങ്ങള്‍ക്കായി ചുംബനരംഗങ്ങള്‍ തിരുകിക്കയയറ്റാറുണ്ട്. അത്തരം ചുംബനരംഗങ്ങള്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സിനിമ എനിക്കിഷ്ടപ്പെട്ട തൊഴിലാണ്. അവിശ്രമം അഭിനയിച്ചുകൊണ്ടിരിക്കണമെന്നാണ് ആഗ്രഹം. ഗ്ലാമറും സിനിമയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ഗ്ലാമര്‍ ഇല്ലെങ്കില്‍ സിനിമയില്ല. നടിമാര്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ മാത്രമേ പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയുള്ളൂ. നടിമാര്‍ ഗ്ലാമര്‍ വേഷം ധരിച്ച് പ്രത്യക്ഷപ്പെടുമ്പോള്‍ അവര്‍ ദേവതമാരെ അനുസ്മരിപ്പിക്കും.
സിനിമ എനിക്ക് ധാരാളം ഐശ്വര്യങ്ങള്‍ നേടിത്തന്നിട്ടുണ്ട്. സിനിമയില്‍ എനിക്ക് ഒന്നുംതന്നെ നഷ്ടപ്പെട്ടിട്ടില്ല. ചിലര്‍ കാള്‍ഷീറ്റ് കൊടുത്ത ശേഷം അഭിനയിക്കാതെ ഉഴപ്പുന്നവരുണ്ട്. എന്റെ ഭാഗത്തുനിന്നും അങ്ങനെ ഒരാക്ഷേപം ഉണ്ടായിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്യാറില്ലെന്നും അവര്‍ പറഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    9 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    26 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    32 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    32 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    57 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    1 hour ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    2 hours ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ