Wednesday, September 19th, 2018

രാജ്യസഭാ സീറ്റ്; വിമര്‍ശിക്കുന്നവര്‍ തിരുത്തേണ്ടി വരുമെന്ന് ലീഗ് മുഖപത്രം

രാജ്യസഭാ സീറ്റ് പലപ്പോഴായി ത്യാഗം ചെയ്തത് വിമര്‍ശകര്‍ മറന്നു പോകുന്നു

Published On:Jun 11, 2018 | 10:59 am

കോഴിക്കോട്: രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മുസ് ലിം ലീഗ്. രാജ്യസഭാ സീറ്റിന്റെ പേരില്‍ നേതൃത്വത്തെ വിമര്‍ശിക്കുന്നവര്‍ വരും കാലത്ത് തിരുത്തേണ്ടി വരുമെന്ന് ‘അടിത്തറ വികസിപ്പിച്ച് ഐക്യമുന്നണി’ എന്ന തലക്കെട്ടില്‍ ലീഗ് മുഖപത്രം ചന്ദ്രികയില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇരുപാര്‍ട്ടികളുടെയും സമുന്നത നേതൃത്വം വരാനിരിക്കുന്ന രാഷ്ട്രീയ ധ്രുവീകരണങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് സ്വീകരിച്ച സമീപനം മുന്നണിക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കെ.എം. മാണി മുന്നണിയുടെ ഭാഗമായതോടെ മതേതര വോട്ടുകളുടെ ഭിന്നിപ്പ് ഒരു പരിധിവരെ തടയാനാവും. എന്നാല്‍, ഇക്കാര്യത്തില്‍ ചില കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനങ്ങള്‍ അസ്ഥാനത്താണെന്ന് മാത്രമല്ല ജനാധിപത്യ വിശ്വാസികളില്‍ ആശങ്ക ഉളവാക്കുന്നതുമാണ്.
ഒഴിവു വന്ന രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയതിന്റെ പേരില്‍ നേതൃത്വത്തെ ക്രൂശിക്കുന്നവര്‍ വരും കാലത്ത് തിരുത്തേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. മുന്നണിയുെട കെട്ടുറപ്പിനായി ഘടകകക്ഷികളുടെ രാജ്യസഭാ സീറ്റ് പലപ്പോഴായി ത്യാഗം ചെയ്തത് വിമര്‍ശകര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
കൊല്ലം ലോക്‌സഭാ സീറ്റ് ആര്‍.എസ്.പിക്ക് നല്‍കിയതും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രായശ്ചിത്തമെന്നോണം എം.പി. വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയതും വിമര്‍ശകര്‍ ഓര്‍ത്തെടുക്കേണ്ടതാണ്. അന്നൊന്നും ഇല്ലാത്ത രീതിയില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ ജനാധിപത്യ കേരളത്തെ ഏറെ വേദനിപ്പിക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖപ്രസംഗം പറയുന്നു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    7 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    8 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    11 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    12 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    13 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    15 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    16 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    17 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു