Thursday, June 21st, 2018

രാജ്യസഭാസീറ്റ്; ഹിമാലയന്‍ മണ്ടത്തരം: സുധീരന്‍

മാണി നാളെ ബി.ജെ.പി പാളയത്തില്‍ പോകില്ലെന്ന് എന്താണുറപ്പ്

Published On:Jun 13, 2018 | 2:30 pm

തിരു: കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍. മോദി സര്‍ക്കാറിനെ പുറത്താനുള്ള രാഹുല്‍ ഗാന്ധിയുടെ കഠിന പ്രയത്‌നങ്ങളെ പരാജയപ്പെടുത്തുന്ന സമീപനമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റേതെന്നും സുധീരന്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് അധാര്‍മികമായി നല്‍കിയത് വഴി ലോക്‌സഭയില്‍ ഒരു സീറ്റ് യു.പി.എക്ക് കുറയുകയാണ് ചെയ്യുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് 11 മാസം കൂടി ഉള്ളപ്പോള്‍ നിലവിലുള്ള ഒരു സീറ്റ് മര്‍മ്മ പ്രധാനമാണ്. ലോക്‌സഭയിലുള്ള അംഗബലം കുറക്കാനുള്ള തീരുമാനം ഹിമാലയന്‍ മണ്ടത്തരമാണ്. വിഷയം പക്വതയോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഇത്തരം മണ്ടത്തരം സംഭവിക്കില്ല. അതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമാണ്. യു.പി.എയുടെ നഷ്ടം ബി.ജെ.പിയുടെ നേട്ടമായി മാറിയെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
സമീപകാലത്ത് മൂന്നു പാര്‍ട്ടികളുമായി വിലപേശിയ കെ.എം. മാണി നാളെ ബി.ജെ.പി പാളയത്തില്‍ പോകില്ലെന്ന് എന്താണുറപ്പ്. ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് കോണ്‍ഗ്രസ് നേതൃത്വം വാങ്ങിക്കേണ്ടതായിരുന്നു. ആര്‍.എസ്.പി യു.ഡി.എഫിലേക്ക് വന്നപ്പോള്‍ ലോക്‌സഭാ സീറ്റ് നല്‍കി. അഞ്ചു മിനിറ്റ് കൊണ്ട് ആര്‍.എസ്.പിക്ക് സീറ്റ് നല്‍കാന്‍ തീരുമാനിച്ചെന്ന മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവന തെറ്റാണെന്നും സുധീരന്‍ പറഞ്ഞു.
ആര്‍.എസ്.പിക്ക് സീറ്റ് നല്‍കാന്‍ നിരവധി തവണ ചര്‍ച്ച നടത്തുകയും ചില നിബന്ധനകള്‍ വെക്കുകയും ചെയ്തിരുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കണം, യു.പി.എക്ക് പിന്തുണ നല്‍കണം, യു.ഡി.എഫുമായി യോജിച്ച് പ്രവര്‍ത്തിക്കണം എന്നീ നിബന്ധനകളാണ് മുന്നോട്ടു വെച്ചതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    8 hours ago

    കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

  • 2
    9 hours ago

    ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

  • 3
    10 hours ago

    കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

  • 4
    12 hours ago

    കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

  • 5
    13 hours ago

    മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

  • 6
    14 hours ago

    ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

  • 7
    16 hours ago

    കാസര്‍കോട് പുലി കെണിയില്‍ വീണു

  • 8
    16 hours ago

    പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

  • 9
    16 hours ago

    പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍