Thursday, August 16th, 2018

രാജ്യസഭ സീറ്റ്; എറണാകുളം ഡി.സി.സി ഓഫീസിന് മുന്നില്‍ റീത്തും ശവപ്പെട്ടിയും

ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്ററുകളും ഡി.സി.സി ഓഫീസിന് മുന്നില്‍ പതിച്ചിട്ടുണ്ട്.

Published On:Jun 9, 2018 | 10:00 am

കൊച്ചി: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരായി കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിഷേധങ്ങള്‍ക്ക് ശമനമില്ല. എറണാകുളം ഡി.സി.സി ഓഫീസിന് മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ചാണ് പ്രവര്‍ത്തകര്‍ തീരുമാനത്തിലുള്ള പ്രതിഷേധം അറിയിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടേയും പേരിലാണ് റീത്ത്.
ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്ററുകളും ഡി.സി.സി ഓഫീസിന് മുന്നില്‍ പതിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും യൂദാസാണെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. ഒഴിവ് വരുന്ന ഏകരാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനം പുറത്ത് വന്നതോടെയാണ് കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധിക്ക് തുടക്കമായത്. രാജ്യസഭ സീറ്റില്‍ ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചുവെങ്കിലും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തുടരുകയാണ്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    12 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    15 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    21 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    22 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍