Saturday, September 22nd, 2018

രാജ്യസഭാ സീറ്റ്: അണികളുടെ പ്രതിഷേധം കോണ്‍ഗ്രസിന് തലവേദന

യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ കേരളാകോണ്‍ഗ്രസിനെ മുന്നണിയില്‍ കൂട്ടണമെന്നും രാജ്യസഭാ സീറ്റ് നല്‍കി അവരെ സ്വീകരിക്കണമെന്നുമുള്ള മുസ്ലിംലീഗിന്റെ ആവശ്യത്തിന് മുന്നില്‍ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയത് കോണ്‍ഗ്രസിതര ഘടകകക്ഷികള്‍ മുന്നണിയില്‍ ശക്തരാണെന്ന വിശ്വാസം ഊട്ടിഉറപ്പിക്കുന്നതായി. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുഡിഎഫ് പ്രാപ്തരാവണമെങ്കില്‍ മുസ്ലിംലീഗും കേരളാകോണ്‍ഗ്രസും യുഡിഎഫില്‍ പ്രബല കക്ഷികളായി തുടരേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ബോധ്യപ്പെടുത്തി ഒഴിവ് വന്ന കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് തളികയില്‍ വെച്ച് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിന് അംഗീകാരം വാങ്ങാനും സംസ്ഥാന നേതാക്കള്‍ക്കായി. കേരളത്തിലെ യൂത്ത് … Continue reading "രാജ്യസഭാ സീറ്റ്: അണികളുടെ പ്രതിഷേധം കോണ്‍ഗ്രസിന് തലവേദന"

Published On:Jun 8, 2018 | 1:53 pm

യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ കേരളാകോണ്‍ഗ്രസിനെ മുന്നണിയില്‍ കൂട്ടണമെന്നും രാജ്യസഭാ സീറ്റ് നല്‍കി അവരെ സ്വീകരിക്കണമെന്നുമുള്ള മുസ്ലിംലീഗിന്റെ ആവശ്യത്തിന് മുന്നില്‍ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയത് കോണ്‍ഗ്രസിതര ഘടകകക്ഷികള്‍ മുന്നണിയില്‍ ശക്തരാണെന്ന വിശ്വാസം ഊട്ടിഉറപ്പിക്കുന്നതായി.
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുഡിഎഫ് പ്രാപ്തരാവണമെങ്കില്‍ മുസ്ലിംലീഗും കേരളാകോണ്‍ഗ്രസും യുഡിഎഫില്‍ പ്രബല കക്ഷികളായി തുടരേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ബോധ്യപ്പെടുത്തി ഒഴിവ് വന്ന കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് തളികയില്‍ വെച്ച് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിന് അംഗീകാരം വാങ്ങാനും സംസ്ഥാന നേതാക്കള്‍ക്കായി. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയായി ഈ തീരുമാനം. രാജ്യസഭാ സീറ്റിന് വേണ്ടി ആഗ്രഹിച്ച യൂത്ത്‌കോണ്‍ഗ്രസ് നേതൃനിര ഒന്നടങ്കം തങ്ങളുടെ പ്രതിഷേധം പ്രകടമാക്കി കഴിഞ്ഞു. സംസ്ഥാനത്ത് പലയിടത്തും യൂത്ത്‌കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ മുതിര്‍ന്ന നേതൃത്വത്തിന്റെ ആത്മഹത്യാപരമായ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രകടനങ്ങള്‍ വരെ നടത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായി. അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം യുഡിഎഫിന്, പ്രത്യേക കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കീറാമുട്ടിയാവും. പതിനേഴ് സീറ്റില്‍ വരെ മത്സരിക്കാറുള്ള കോണ്‍ഗ്രസിന് പല സിറ്റിംഗ് സീറ്റുകളും ഘടകകക്ഷികള്‍ക്ക് വെച്ചുമാറാന്‍ സമ്മര്‍ദമേറും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതൃനിര ശക്തിപ്പെടുത്താന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുമായി ധാരണയും നീക്കുപോക്കുകളുമുണ്ടാക്കാന്‍ മുന്‍ഗണന നല്‍കുന്ന കോണ്‍ഗ്രസ് പ്രസിഡന്റിന് കേരളത്തിലെ കോണ്‍ഗ്രസിതര ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് മുന്നില്‍ തലകുനിക്കേണ്ടിവരും.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലെ കീഴ്ഘടകകങ്ങള്‍ ശക്തിപ്പെടുത്താനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം ഇനി അത്രയെളുപ്പമാകില്ല. പ്രവര്‍ത്തിക്കാന്‍ അണികളും കാര്യം നേടാന്‍ നേതൃത്വവും എന്ന നിലപാട് എതിര്‍ക്കാന്‍ തന്നെയാണ് യുവനേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കിയ തീരുമാനം സംസ്ഥാന കോണ്‍ഗ്രസിലുണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നതിന് സംശയമില്ല. 1994ല്‍ യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ രാജ്യസഭാ സീറ്റ് മുസ്ലിംലീഗിലെ അബ്ദുള്‍ സമദ് സമദാനിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചയാളാണ് ഉമ്മന്‍ചാണ്ടി. അതേ ഉമ്മന്‍ചാണ്ടിയും എം എം ഹസനും ചെന്നിത്തലയുമാണ് ഇന്ന് ലീഗിന്റെ നിര്‍ദേശത്തിന് വഴങ്ങി രാജ്യസഭാസീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയെന്നതാണ് കോണ്‍ഗ്രസ് അണികളില്‍ നല്ലൊരു വിഭാഗത്തിന്റെ അമര്‍ഷത്തിന് വഴിയൊരുക്കിയത്. കോണ്‍ഗ്രസ് ഇതിന് ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരും.
പൊതുവെ അബല, പിന്നെ ഗര്‍ഭിണിയും എന്നതായി ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അവസ്ഥ. കേരളത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലരായപ്പോള്‍ ഘടകകക്ഷികള്‍ ശക്തരായ മുന്‍കാല അനുഭവങ്ങളുണ്ട്. ദേശീയതലത്തില്‍ എത്തിയശേഷം ഉമ്മന്‍ചാണ്ടി നടത്തിയ ആദ്യത്തെ ഈ നീക്കം കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തിയെങ്കിലും അത് ഭാവിയില്‍ കോണ്‍ഗ്രസിനകത്ത് എന്ത് ചലനമുണ്ടാക്കുമെന്ന് കരുതലോടെ നോക്കിയിരിക്കുകയാണ് മറ്റ് രാഷ്ട്രീയ കക്ഷികള്‍. കാത്തിരുന്ന് കാണാം.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    13 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    15 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    15 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    17 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    18 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    22 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    23 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    23 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി