Monday, August 26th, 2019

രാജ്കുമാറിന് ജയില്‍ അധികൃതര്‍ ചികിത്സ നിഷേധിച്ചെന്ന് ഡോക്ടര്‍

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. കാല്‍ വിരലിന് പൊട്ടലേറ്റിരുന്നു.

Published On:Jul 8, 2019 | 12:40 pm

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ രാജ്കുമാര്‍ ഏറെ അവശനായിരുന്നു. കഴിഞ്ഞ മാസം 18ന് രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. കാല്‍ വിരലിന് പൊട്ടലേറ്റിരുന്നു. ജയില്‍ ആംബുലന്‍സില്‍ നിന്ന് ഇറങ്ങാന്‍ കഴിയാതിരുന്ന രാജ്കുമാറിനെ ആംബുലന്‍സില്‍ എത്തിയാണ് ഡോക്ടര്‍ പരിശോധിച്ചത്. സഹിക്കാനാവാത്ത വേദനയുണ്ടെന്ന് രാജ്കുമാര്‍ ഡോക്ടറിനോട് പറഞ്ഞിരുന്നു. രാജ്കുമാറിന്റെ കാലിനും തുടക്കും നീരുണ്ടായിരുന്നു.
രാജ്കുമാറിനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കണമെന്ന് തങ്ങള്‍ നിര്‍ദേശിച്ചിരുന്നെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാജ്കുമാറിനെ എത്തിക്കാമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞെങ്കിലും അവര്‍ തിരികെ ജയിലിലേക്ക് തന്നെ രാജ്കുമാറിനെ കൊണ്ട് പോയി. അടുത്ത ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ട് പോയെങ്കിലും കൃത്യമായ ചികിത്സ നല്‍കാതെ തിരികെ കൊണ്ട് പോയി.

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    2 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    2 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം