Tuesday, December 18th, 2018

രാജ്‌കോട്ടില്‍ വിന്‍ഡീസ് കറങ്ങി വീണു

രണ്ടാം ഇന്നിംഗ്‌സില്‍ കുല്‍ദീപ് യാദവ് 5 വിക്കറ്റ് വീഴ്ത്തി.

Published On:Oct 6, 2018 | 3:19 pm

രാജ്‌കോട്ട്: രാജ്‌കോട്ടില്‍ ചെറുത്തുനില്‍പ്പിന്റെ സൂചന പോലും ഉണ്ടായില്ല. ഇന്ത്യന്‍ കരുത്തിന് മുന്നില്‍ വിന്‍ഡീസ് പതനം സമ്പൂര്‍ണമായി. മൂന്നുദിവസം കൊണ്ടു വിന്‍ഡീസിനെ ചുരുട്ടിക്കെട്ടിയ ഇന്ത്യ ഇന്നിംഗ്‌സിനും 272 റണ്‍സിനും ജയം ആഘോഷിച്ചു.ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 649 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സില്‍ 181ന് പുറത്തായി. റോസ്റ്റന്‍ ചേസും(53) കീമോ പോളും(47) ഏഴാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും ഫോളോഓണ്‍ ഒഴിവാക്കാനായില്ല. ആര്‍.അശ്വിന്‍ നാലും മുഹമ്മദ് ഷമി രണ്ടും ഉമേശ് യാദവ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഫോളോഓണ്‍ ചെയ്യപ്പെട്ട സന്ദര്‍ശകര്‍ രണ്ടാം ഇന്നിംഗ്‌സ് 196 റണ്‍സില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. കിറന്‍ പവല്‍(83) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല. അഞ്ച് വിക്കറ്റുകള്‍ പിഴുത കുല്‍ദീപ് യാദവാണ് രണ്ടാം ഇന്നിംഗ്‌സിലെ വിന്‍ഡീസ് കൂട്ടക്കുരുതിക്ക് നേതൃത്വം കൊടുത്തത്. ജഡേജ മൂന്നും ആര്‍. അശ്വിന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
ആധികാരിക ജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ഒക്ടോബര്‍ 12ന് ഹൈദരാബാദിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്.

 

 

 

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

  • 2
    10 hours ago

    മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

  • 3
    13 hours ago

    പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

  • 4
    14 hours ago

    ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

  • 5
    16 hours ago

    പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

  • 6
    17 hours ago

    കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

  • 7
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 8
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 9
    17 hours ago

    ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി