Thursday, June 20th, 2019

മാവോയിസ്റ്റായി മധുശാലിനി

          രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയ്യുന്ന രക്തം എന്ന സിനിമയില്‍ തെന്നിന്ത്യന്‍ നടി മധു ശാലിനി മാവോയിസ്റ്റ് വേഷത്തിലെത്തുന്നു. ഹലോ നമസ്‌തേ, അച്ചായന്‍സ് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതനായ സഞ്ജു ശിവറാമാണ് നായകന്‍. ചിത്രത്തില്‍ മായ എന്ന മാവോയിസ്റ്റിനെയാണ് മധുശാലിനി അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും രാജേഷ് ഈ വേഷം ഓഫര്‍ ചെയ്തപ്പോള്‍ ഉടന്‍ സമ്മതിക്കുകയായിരുന്നുവെന്നും മധുശാലിനി പറഞ്ഞു. നോബല്‍ സമ്മാന ജേതാവായ ഫ്രഞ്ച് എഴുത്തുകാരന്‍ … Continue reading "മാവോയിസ്റ്റായി മധുശാലിനി"

Published On:Jun 9, 2017 | 9:56 am

Rajesh Touch River and Madhu Shalini Actress Full

 

 

 

 

 

രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയ്യുന്ന രക്തം എന്ന സിനിമയില്‍ തെന്നിന്ത്യന്‍ നടി മധു ശാലിനി മാവോയിസ്റ്റ് വേഷത്തിലെത്തുന്നു. ഹലോ നമസ്‌തേ, അച്ചായന്‍സ് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതനായ സഞ്ജു ശിവറാമാണ് നായകന്‍. ചിത്രത്തില്‍ മായ എന്ന മാവോയിസ്റ്റിനെയാണ് മധുശാലിനി അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും രാജേഷ് ഈ വേഷം ഓഫര്‍ ചെയ്തപ്പോള്‍ ഉടന്‍ സമ്മതിക്കുകയായിരുന്നുവെന്നും മധുശാലിനി പറഞ്ഞു.
നോബല്‍ സമ്മാന ജേതാവായ ഫ്രഞ്ച് എഴുത്തുകാരന്‍ ആല്‍ബെര്‍ട്ട് കാമുവിന്റെ നാടകമായ ലെ ജസ്റ്റ്‌സി ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാജേഷ് ഈ സിനിമ ഒരുക്കുന്നത്. മന്ത്രിയെ കൊല്ലാന്‍ പദ്ധതിയിടുന്ന വിപ്ലവകാരികളുടെ കഥയാണ് ആ നാടകം പറയുന്നത്. ഈ ആശയം സിനിമയാക്കണണെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്ന് രാജേഷ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒഡിഷയില്‍ 24 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചതോടെയാണ് ഈ പ്രമേയം ആസ്പദമാക്കി സിനിമ ഒരുക്കണമെന്ന ആഗ്രഹം ശക്തമായതെന്നും രാജേഷ് പറഞ്ഞു. ‘നാ ബംഗാരു തല്ലി’ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ മലയാളി സംവിധായകനാണ് രാജേഷ് ടച്ച് റിവര്‍.

LIVE NEWS - ONLINE

  • 1
    6 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    7 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    9 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    11 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    12 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    13 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    15 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    15 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    15 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന