Thursday, August 16th, 2018

രാജീവ് ഗാന്ധി വധക്കേസ്; പ്രതികളെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രം

മുന്‍ പ്രധാനമന്ത്രിയുടെ ഘാതകരെ പുറത്തു വിടുന്നത് തെറ്റായ സന്ദേശമാകും നല്‍കുക.

Published On:Aug 10, 2018 | 12:57 pm

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് തങ്ങളുടെ നിലപാട് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്
അഡീഷണല്‍സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദും അഭിഭാഷകന്‍ രാജേഷ് രഞ്ജനുമാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായത്. പ്രതികള്‍ മോചനം അര്‍ഹിക്കുന്നില്ലന്നും, മുന്‍ പ്രധാനമന്ത്രിയുടെ ഘാതകരെ പുറത്തു വിടുന്നത് തെറ്റായ സന്ദേശമാകും നല്‍കുകയെന്നും സര്‍ക്കാര്‍കോടതിയെ അറിയിച്ചു.
തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നുള്ള സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    4 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    6 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    7 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    7 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    7 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    9 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    11 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    12 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി