Sunday, September 23rd, 2018

രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നില്‍

ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ് ഫലമാണ് ഏവരും ഉറ്റുനോക്കുന്നത്.

Published On:Feb 1, 2018 | 11:28 am

ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെ രണ്ട് ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസും ഒരു നിയമസഭാ സീറ്റില്‍ ബിജെപിയും മുന്നിട്ട് നില്‍ക്കുന്നു. ബിജെപിയുടെ മൂന്നു സിറ്റിംഗ് സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ആള്‍വാര്‍ സീറ്റില്‍ മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കരണ്‍ സിങ് യാദവ് 30,595 വോട്ടിന്റെ ലീഡ് പിടിച്ചു. അജ്മീറില്‍ കോണ്‍ഗ്രസിന്റെ രഘു ശര്‍മ്മ 7585 വോട്ടിന് മുന്നിലാണ്.
പശ്ചിമ ബംഗാളിലെ നാവോപര നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒമ്പത് റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ സിങ് 41,000 ത്തിലധികം വോട്ടിനാണ് ലീഡ് ചെയ്യുന്നത്. സിപിഎം രണ്ടാമതായപ്പോള്‍ ബിജെപി മൂന്നാം സ്ഥാനത്തും കോണ്‍ഗ്രസ് നാലാം സ്ഥാനത്തുമാണ്.
ബംഗാളിലെ ഉലുബെറിയ ലോക്‌സഭാ മണ്ഡലത്തിലും തൃണമൂല്‍ സ്ഥാനാര്‍ഥിക്ക് തന്നെയാണ് ലീഡ്. ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ് ഫലമാണ് ഏവരും ഉറ്റുനോക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    5 mins ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    2 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    4 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    6 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    7 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    7 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    20 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    21 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    23 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി